National NewsNews

ജെ.എന്‍.യുവിലെ ലൈംഗികാതിക്രമ സര്‍ക്കുലര്‍ സ്ത്രീവിരുദ്ധം: പിന്‍വലിക്കണമെന്ന് വനിതാ കമ്മിഷന്‍

ബോധവല്‍കരണം ആണ്‍കുട്ടികള്‍ക്കും ആവശ്യമാനെന്നും വനിത കമ്മീഷന്‍ അധ്യക്ഷ

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) (Jawaharlal Nehru University) പുറപ്പെടുവിച്ച സ്ത്രീവിരുദ്ധ (misogynist) സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ (Rekha Sharma) ആവശ്യപ്പെട്ടു

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു കൗണ്‍സിലിംഗ് സെഷനായി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ‘പെണ്‍കുട്ടികള്‍ അവള്‍ക്കും അവളുടെ ആണ്‍ സുഹൃത്തിനുമിടയില്‍ എങ്ങനെയായിരിക്കണം അതിര്‍വര്‍മ്പ് സൃഷ്ടിക്കണ്ടത്’ എന്നതാണ് അതില്‍ പറഞ്ഞിരിക്കുന്ന വിഷയം.’- ട്വിറ്ററില്‍ വിവാദ സര്‍ക്കുലര്‍ ടാഗ് ചെയ്ത് ശര്‍മ്മ പറഞ്ഞു.

ജനുവരി 17ന് ലൈംഗികാതിക്രമം സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (Internal Complaint Committee) (ഐസിസി) കൗണ്‍സിലിംഗ് സെഷന്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ട് സര്‍വകലാശാലയുടെ വെബ്സൈറ്റിലാണ് സര്‍ക്കുലര്‍ അപ്ലോഡ് ചെയ്തത്. ഇത്തരം സെഷനുകള്‍ ലൈംഗികാതിക്രമം എന്താണെന്ന് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ സഹായിക്കുമെന്ന് സര്‍ക്യൂലറില്‍ പറയുന്നു.

ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ഓരോ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ ഇത്തരം സെഷനുകള്‍ പതിവായി സംഘടിപ്പിക്കാറുണ്ടെന്നും അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കറുണ്ടെനന്നും അതേക്കുറിച്ചുള്ള അറിവ് കാലാകാലങ്ങളില്‍ പുതുക്കേണ്ടതുണ്ടെന്നും സര്‍ക്യൂലറില്‍ പറയുന്നു
ലൈംഗികാതിക്രമങ്ങളോടും സഹിഷ്ണുതയില്ലാത്ത നയമാണ് ഐസിസിക്കുള്ളതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ എല്ലാ പഠിപ്പിക്കലുകളും എപ്പോഴും പെണ്‍കുട്ടികള്‍ക്ക് മാത്രമെന്തുകൊണ്ടാണെന്ന് രേഖ ശര്‍മ്മയുടെ ട്വീറ്റില്‍ ചോദിക്കുന്നു. ഉപദ്രവിക്കുന്നവരെ ഇതൊന്നും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലേയെന്നാണ് അവരുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ ബോധവല്‍കരണം ആണ്‍കുട്ടികള്‍ക്കും ആവശ്യമാനെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ജെഎന്‍യുവിലെ സ്ത്രീവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആന്തരിക സമിതിക്ക് ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനമാണ് ഉണ്ടാകേണ്ടത്, അല്ലാതെ മറ്റൊന്നുമല്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button