National NewsNews

ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ 653 ആയി ഉയര്‍ന്നു, 6,358 പുതിയ കോവിഡ് കേസുകളും

ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

ഒമിക്രോണ്‍ (Omicron) ഭീഷണി ഉയര്‍ന്നതോടെ, രാത്രികാല കര്‍ഫ്യൂ (Night Curfew) ഏര്‍പ്പെടുത്തുന്ന ഏറ്റവും പുതിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. 167 പുതിയ ഒമിക്രോണ്‍ കേസുകള്‍ ഉള്ള മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി (165), കേരളം (57), തെലങ്കാന (55), ഗുജറാത്ത് 49 എന്നിങ്ങനെയാണ് മറ്റുള്ള സംസ്ഥാനങ്ങളിലെ കണക്കുകള്‍.

രാജ്യത്ത് 6,358 പുതിയ കോവിഡ്-19 കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ സജീവ കേസുകള്‍ (Active Covid Cases) 75,456 ആയി. അതേസമയം, 98.90 ശതമാനം നിരക്കില്‍ ആളുകള്‍ രോഗമുക്തി നേടുന്നുണ്ട്. ഇതിനിടെ കൗമാരക്കാര്‍ക്കായി ജനുവരി 10-ന് കോവിഡ്-19 വാക്‌സിനുകള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി 15-18 വയസ്സിനിടയിലുള്ള യോഗ്യരായ സ്വീകര്‍ത്താക്കള്‍ക്ക് നല്‍കപ്പെടുന്ന ഒരേയൊരു വാക്‌സിന്‍ ഭാരത് ബയോടെക്കിന്റെ (Bharat Biotech) കോവാക്‌സിന്‍ മാത്രമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം (Union Health Ministry) അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, 60 വയസ്സിനു മുകളിലുള്ള വ്യക്തികള്‍ എന്നിവരുടെ മൂന്ന് മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസും ലഭിച്ച് 39 ആഴ്ചകള്‍ക്ക് ശേഷം മൂന്നാമത്തെ ”മുന്‍കരുതല്‍ ഡോസ്” സ്വീകരിക്കാമെന്ന് മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button