Local NewsNews

കേരളത്തെ കണ്ട് പഠിക്ക്: യോഗിയോട് ശശി തരൂര്‍

കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം എന്ന യോഗി ആദിത്യ നാഥിന്റെ 2017ലെ പരാമര്‍ശമുള്ള വാര്‍ത്ത ഉള്‍പെടുത്തി തരൂരിന്റെ ട്വീറ്റ്

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂര്‍ (Shashi Tharoor). ആരോഗ്യ സുരക്ഷയും, എല്ലാവരെയും ഉള്‍പെടുത്തിയുള്ള രാഷ്ട്രീയവും, സദ്ഭരണവും എങ്ങനെയായിരിക്കണമെന്ന് കേരളത്തെ കണ്ട് പഠിക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് (Yogi Adityanath) തരൂര്‍ പറഞ്ഞത്. എന്നാല്‍ മാത്രമേ രാജ്യത്തിനു ഗുണമുണ്ടാവുകയുള്ളൂവെന്നും അല്ലാത്തപക്ഷം രാജ്യത്തിനു നിലവാര തകര്‍ച്ച സംഭവിക്കുമെന്നും  തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം എന്ന യോഗി ആദിത്യ നാഥിന്റെ 2017ലെ പരാമര്‍ശമുള്ള വാര്‍ത്ത ഉള്‍പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. നീതി ആയോഗിന്റെ (Niti Aayog) ദേശീയ ആരോഗ്യ വികസന സൂചികയില്‍ (National Health Development Index) വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാട് രണ്ടാമതും തെലുങ്കാന മൂന്നാമതും എത്തിയപ്പോള്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം. 2019-20 കാലഘട്ടത്തില്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്

‘എടുത്തു ചാടി കെ-റെയില്‍നെതിരെ (K-Rail) സമരത്തിനില്ലെന്നും കെ-റെയിലിനെ ആധികാരികമായി പഠിക്കാതെ എതിര്‍ക്കാനാവില്ലെന്നുമുള്ള തരൂരിന്റെ കെ- റെയില്‍ വിഷയത്തിലെ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഭരണ മികവിനെ അഭിനന്ദിച്ചു കൊണ്ടുള്ള തരൂരിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button