Local NewsNews

ഒമിക്രോണ്‍: സംസ്ഥാനത്തെ തിയേറ്ററുകളില്‍ രാത്രി 10ന് ശേഷം പ്രദര്‍ശനമില്ല

രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തിയേറ്ററുകളിലും നിയന്ത്രണം

ഒമിക്രോണ്‍ (Omicron) വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ (Cinema Theaters) രാത്രി പത്ത് മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈമാസം 30 മുതല്‍ ജനുവരി രണ്ട് വരെയായിരിക്കും നിയന്ത്രണം.

കേരളത്തില്‍ രാത്രി കര്‍ഫ്യൂ (Night Curfew) പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തിയേറ്ററുകളിലും നിയന്ത്രണമേര്‍പ്പെടുത്തുന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. കടകളെല്ലാം രാത്രി പത്തിന് തന്നെ അടയ്ക്കണം. ഈ സമയങ്ങളില്‍ കര്‍ശന പോലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങള്‍ക്കും (New Year Celebrations) നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button