Local NewsNews

‘സംഘീത നാടക അക്കാദമി’ നിയമനം: ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് ബല്‍റാം

സംഗീത നാടക അക്കാദമി (Kerala State Sangeeta Nataka Academy) നിയമനങ്ങളുമായി ബന്ധപെട്ടു പുറത്തു വരുന്ന പേരിനോടും ഇടതു സര്‍ക്കാറിനോടും എതിര്‍പ്പറിയിച്ചുകൊണ്ട് വി.ടി ബല്‍റാമിന്റെ (V T Balram) ഫേസ്ബുക്ക് പോസ്റ്റ്. സംഘീത നാടക അക്കാദമിയെന്ന് ‘ചലച്ചിത്ര അക്കാദമിയില്‍ (Kerala State Chalachitra Academy) ജീവനക്കാരായി ‘സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തത് ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്ന് ചെയര്‍മാനായ കമല്‍ (Kamal) മുമ്പ് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പോസ്റ്റ്. സംഗീത നാടക അക്കാദമിയെ ‘സംഘീത നാടക അക്കാദമിയെന്ന് വിശേഷിപ്പിച്ചും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

ഈ നിയമനങ്ങളെ എതിര്‍ക്കാത്ത കേരളത്തിലെ സാംസ്‌കാരിക പ്രമുഖരെയും ‘ഇടതുപക്ഷ’ത്തിന് വേണ്ടി സംസാരിക്കുന്നവരെയും സാംസ്‌ക്കാരിക പരാദ ജീവികള്‍ എന്നാണ് പോസ്റ്റില്‍ സംബോധന ചെയ്തട്ടുള്ളത്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും ‘ഇടതുപക്ഷ സ്വഭാവം’ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌കാരിക പ്രമുഖരാരും അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കില്ലെന്നും വി.ടി ബല്‍റാം വിമര്‍ശനം ഉന്നയിക്കുന്നു.

ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താണെന്നുള്ള ചോദ്യം ചോദിച്ചുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എം.ജി ശ്രീകുമാറിനെ (M.G Sreekumar) സംഗീത അക്കാദമിയുടെ ചെയര്‍മാനായി നിയമിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചെന്ന വാര്‍ത്തകളോട് ഇടതുപക്ഷ അനുഭാവികള്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ (Kerala Assembly Election 2016) കഴക്കൂട്ടത്ത് ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയതാണ് എം.ജി ശ്രീകുമാറിനെതിരായ എതിര്‍പ്പിന് കാരണം. അതേസമയം ആരെയും ചെയര്‍മാനായി നിയമിച്ചിട്ടില്ലെന്നാണ് ഇതിനെക്കുറിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button