Arts

ബെറ്റ് ജേണലിസത്തിന്റെ കഥയുമായി ടൊവിനോയുടെ നാരദന്‍ വരുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

ടൊവിനോയും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നു

മായാനദിയ്ക്കും വൈറസിനും ശേഷം ആഷിഖ് അബുവും (Ashiq Abu) ടൊവിനോ തോമസും (Tovino Thomas) ഒന്നിക്കുന്ന നാരദന്‍ (Naradan) ജനുവരി 27ന് ആഗോള റിലീസിനെത്തും. സമകാലിക ഇന്ത്യന്‍ ജേണലിസത്തെയും വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടി വരുന്ന ജേണലിസ്റ്റുകളെയും മാനസികാവസ്ഥകളെയും കുറിച്ച് പറയുന്ന ചിത്രമാണ് നാരദന്‍. ജേണലിസത്തിലെ മോശം പ്രവണതകെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ചന്ദ്ര പ്രകാശ് എന്ന സീനിയര്‍ റിപ്പോര്‍ട്ടറെയും ടോക്ക് ഷോ (Talk Show) അവതാരകനെയുമാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ജേക്ക് ഗില്ലെന്‍ഹാല്‍ (Jake Gyllenhaal) മുഖ്യവേഷത്തിലെത്തിയ നൈറ്റ്‌ക്രോവ്‌ളര്‍ (Nightcrawler) എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഇത് ബെറ്റ് ജേണലിസത്തിന്റെ (Bet Journalism) കാലമാണെന്ന് ട്രെയ്‌ലറില്‍ ടൊവിനോയുടെ കഥാപാത്രം പറയുന്നു.

ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന സിനിമയില്‍ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയരാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയ വന്‍ താരനിരയാണ് ഉള്ളത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. സന്തോഷ് കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ സിദ്ദിഖ് ക്യാമറ, സൈജു ശ്രീധരന്‍ എഡിറ്റിംഗ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button