National NewsNews

ഗവര്‍ണര്‍ വന്ന് ഗൃഹപ്രവേശനം നടത്തി; ‘ഭവനരഹിതന്’ 14,000 രൂപയുടെ ബില്ല്

ബുദ്ധ്‌റാം ആദിവാസി എന്നയാള്‍ക്കാണ് പഞ്ചായത്ത് വക 14000ത്തിന്റെ ബില്ല്

മധ്യപ്രദേശിലെ(Madhya Pradesh) വിദിഷ(Vidisha) ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു ഓല മേഞ്ഞ കുടിലിലാണ് ബുദ്ധ്‌റാം ആദിവാസി(Budram Adivasi) എന്നയാള്‍ താമസിക്കുന്നത്. ഓഗസ്റ്റില്‍, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ താക്കോല്‍ അദ്ദേഹത്തിന് കൈമാറിയിരുന്നു. ഗവര്‍ണര്‍ മംഗുഭായ് സി പട്ടേല്‍(Mangubhai C Patel) നേരിട്ടെത്തിയാണ് താക്കോല്‍ കൈമാറിയത്. പിന്നീട് ഗവര്‍ണര്‍ ബുദ്ധ്‌റാമിന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണവും കഴിച്ചു.

ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന് നല്‍കിയ വീടിന്റെ മുന്‍വശത്തു പഞ്ചായത്ത് ഒരു കവാടം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കവാടത്തിന്റെ ചിലവായ 14,000 രൂപ ബുദ്ധ്‌റാം ആദിവാസിയോട് പഞ്ചായത്തില്‍ അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.

‘ഉദ്യോഗസ്ഥര്‍ വന്നു.. ഗവര്‍ണര്‍ സാഹിബ് ഇവിടെ ഉച്ചഭക്ഷണം കഴിക്കുമെന്ന് അവര്‍ പറഞ്ഞു. വിലയുള്ള പുതിയ കവാടം അവര്‍ സ്ഥാപിച്ചു.. ഇപ്പോള്‍ അവര്‍ പറയുന്നത് കവാടത്തിന്റെ പണം ഞാന്‍ നല്‍കേണ്ടി വരുമെന്നാണ്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അത് സ്ഥാപിക്കാന്‍ ഞാന്‍ സമ്മതിക്കില്ലാരുന്നു” ബുദ്ധ്‌റാം മാധ്യമങ്ങളോട് പറഞ്ഞു. ബുദ്ധറാമിന് തന്റെ പുതിയ വീടിനൊപ്പം പാചക വാതക കണക്ഷനും (പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴില്‍) വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ആറുമാസം കഴിഞ്ഞിട്ടും അയാള്‍ക്ക് ഗ്യാസ് കണക്ഷന്‍ ലഭിച്ചിട്ടില്ല. വീടിന്റെ നിര്‍മ്മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

സംഭവം വര്‍ത്തയായതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ചുകൊണ്ട് നഗരവികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ്(Bhupendra Singh) രംഗത്തെത്തി. ‘ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും’ അദ്ദേഹം പറഞ്ഞു. ഇത് ഗവര്‍ണറുടെ അന്തസ്സിനു കളങ്കമുണ്ടാക്കുന്നത് കൂടിയായതിലാണ് നടപെടിയെന്ന് അദ്ദേഹം പിന്നീട് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്സും രംഗത്തെത്തി. ‘ഗവര്‍ണറുടെ സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥര്‍ 14,000 രൂപയുടെ ബില്‍ കൈമാറി. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് നിര്‍ത്തുക എന്നതാണ് എന്റെ അഭ്യര്‍ത്ഥന. അവരോട് ചെയ്യുന്ന അനീതിയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം, ‘കോണ്‍ഗ്രസ് നേതാവ് കുനാല്‍ ചൗധരി(Kunal Choudary) എംഎല്‍എ ആവശ്യപ്പെട്ടു.

ഭവനരഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഈ പദ്ധതിക്ക് തുടക്കമിട്ടത്. 2022ന്ന് മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കുക എന്നായിരുന്നു ലക്ഷ്യം. മധ്യപ്രദേശില്‍ 26.28 ലക്ഷം വീടുകള്‍ പണിയാന്‍ തീരുമാനിച്ചതില്‍ 20.65 ലക്ഷം വീടുകള്‍ പൂര്‍ത്തീയാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ മാസം മാത്രം ഗുണ(Guna), ഷിയോപൂര്‍(Sheopur) ജില്ലകളിലെ 24,000ത്തോളം വീടുകള്‍ക്കാണ് അനുമതി ലഭിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button