Local NewsNews

ഒമിക്രോണ്‍ ഭീതി: കേരളത്തില്‍ രാത്രികാല കര്‍ഫ്യൂ

കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളവും രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്.

കോവിഡിന്റെ (Covid 19) വകഭേദമായ ഒമിക്രോണ്‍ (Omicron)വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രികാല കര്‍ഫ്യൂ (Night Curfew) നടപ്പാക്കാന്‍ തീരുമാനിച്ചു. ഈമാസം മുപ്പത് മുതല്‍ ജനുവരി രണ്ട് വരെ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും കര്‍ശനമായി നിയന്ത്രിക്കും.

കടകള്‍ രാത്രി പത്തിന് നിര്‍ബന്ധമായും അടയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളവും രാത്രികാല നിയന്ത്രണം കൊണ്ടുവരുന്നത്. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 19 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 57 ആയി. വരും ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ (New Year 2022) ഉള്‍പ്പെടെ നടക്കുന്നതിനാല്‍ രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്കയും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button