Local NewsNews

നീതി ആയോഗിന്റെ ആരോഗ്യ സൂചിക പട്ടികകയില്‍ ഒന്നാമതെത്തി കേരളം; ഏറ്റവും മോശം യുപി

തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍

ആരോഗ്യ മേഖലയിലെ സംസ്ഥാനങ്ങളുടെ മികവ് അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ (Niti Aayog Health Index) കേരളം ഒന്നാമത്. 2019-20 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആദ്യ മൂന്നു സ്ഥാനങ്ങളും ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. തെലങ്കാനയാണ് മൂന്നാമത്. പട്ടികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനം ഉത്തര്‍പ്രേദേശാണ്. മോശം പ്രകടനത്തില്‍ ബിഹാറും മധ്യപ്രദേശുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ആണ് മുന്നില്‍. മിസോറാമും ത്രിപുരയും വലിയ പുരോഗതിയും നേടിയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ലോക ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ആരോഗ്യരംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് (Niti Aayog) ട്വീറ്റ് ചെയ്തു.

സാമൂഹ്യ സുരക്ഷാ മേഖലകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ (Vinod Kumar Paul) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുസ്ഥിര വികസന സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button