National NewsNews

ഹരിയാനയില്‍ ക്രിസ്തു പ്രതിമ തകര്‍ത്തു

ഹരിയാനയിലെ അംബാലയിലെ പള്ളിയില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ (Jesus Christ Statue) തകര്‍ത്തു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കുറ്റവാളികളെ പിടികൂടാന്‍ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും സിസിടിവി (CCTV) ദൃശ്യങ്ങളിലെ രണ്ട് പേര്‍ ഇതില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും ചെയ്യുമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ 12:30ന് രണ്ട് അജ്ഞാതര്‍ മതില്‍ ചാടിയെത്തുകയും 1:40ഓടെ ക്രിസ്തുവിന്റെ പ്രതിമ തകര്‍ക്കുകയുമായിരുന്നു. പള്ളി അധികൃതരുടെ പരാതിയില്‍ കേസെടുത്തതായി സദര്‍ പോലീസ് സ്റ്റേഷനിലെ (Sadar Police Station) സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നരേഷ് പറഞ്ഞു.

ക്രിസ്മസിനോടനുബന്ധിച്ച് യു,പി, കര്‍ണ്ണാടക, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും പുരോഹിതന്‍മാര്‍ക്കും നേരെ നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button