ArtsLocal NewsNews

ചലച്ചിത്ര അക്കാദമി തലപ്പത്ത് രഞ്ജിത്ത്; സംഗീത നാടക അക്കാദമിയില്‍ എം.ജി ശ്രീകുമാര്‍

കമലിനും കെ.പി.എ.സി ലളിതയ്ക്കും പകരം നിയമനത്തിന് സിപിഎം അംഗീകാരം

സംവിധായകന്‍ രഞ്ജിത്തിനെയും (Ranjith) ഗായകന്‍ എം.ജി ശ്രീകുമാറിനെയും ചലച്ചിത്ര അക്കാദമി(Kerala State Chalachitra Academy), സംഗീതനാടക അക്കാദമികളുടെ (Kerala Sangeetha Nataka Academy) ചെയര്‍മാന്മാരാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കമലിന്റെ (Kamal)കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് സീറ്റില്‍ എല്‍.ഡി.എഫ് ആദ്യം രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് വലിയ ചര്‍ച്ചയായതോടെ രഞ്ജിത്ത് പിന്മാറുകയായിരുന്നു.

കെ.പി.എ.സി ലളിതയുടെ (K.P.A.C Lalitha) കാലാവധി പൂര്‍ത്തിയാകുന്നതോടെയാണ് സംഗീത നാടക അക്കാദമിയില്‍ എം.ജി ശ്രീകുമാറിനെ പരിഗണിക്കുന്നത്. ഇതാദ്യമായാണ് ഇരുവരും സര്‍ക്കാര്‍ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കിയതോടെ ഉത്തരവ് ഉടനിറങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button