Local NewsNews

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സ്‌കൂള്‍ മാറിയ മനോവിഷമത്തില്‍

ഏതാനും ദിവസങ്ങളായി നന്ദന മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് വീട്ടുകാര്‍

ഇന്നലെ സ്‌കൂള്‍ വിട്ട് വരുന്ന വഴി കാണാതായ വിദ്യാര്‍ത്ഥി ആത്മഹത്യ (Student Suicide) ചെയ്തതാണെന്ന് പോലീസ്. ആലുവ അടുവാതുരുത്ത് ആലുങ്കപറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. കോട്ടപ്പുറം കെ ഇ എം എച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്‌കൂള്‍ മാറ്റിയതിലെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ആലുവ വെസ്റ്റ് പോലീസ് (Aluva West Police) അറിയിച്ചു.

ഏതാനും ദിവസങ്ങളായി നന്ദന ഇതിന്റെ പേരിലുള്ള മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്ക കടവിനു സമീപത്തുനിന്നാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കുട്ടിയുടെ സ്‌കൂള്‍ ബാഗ് പെരിയാര്‍ തീരത്തുനിന്നും കണ്ടെത്തിയിരുന്നു. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് പെരിയാറില്‍ (Periyar) നിന്ന് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button