National NewsNews

ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയത്തില്‍ ജനസംഖ്യ മാത്രമല്ല ഘടകമെന്ന് ഉദ്യോഗസ്ഥര്‍

അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ ജമ്മുവില്‍ ആറ് സീറ്റുകളും കശ്മീരില്‍ ഒരു സീറ്റും ആണ് നിര്‍ദേശിച്ചിട്ടുള്ളത്

1952 മുതലുള്ള അതിര്‍ത്തി നിര്‍ണയ നിയമങ്ങളനുസരിച്ചു അതിര്‍ത്തി നിര്‍ണയിക്കുന്നതിലും നിയോജക മണ്ഡലങ്ങളുടെ അതിര്‍വരമ്പുകള്‍ കണക്കാക്കുന്നതിലും ജനസംഖ്യക്കു പുറമെ അവിടുത്തെ ഭൗതിക സവിശേഷതകള്‍, കാര്യനിര്‍വാഹക യൂണിറ്റുകളുടെ അതിരുകള്‍, ആശയവിനിമയ സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍ എന്നിവകൂെട ഉള്‍പ്പെടുത്തണമെന്ന് അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ (Delimitation Commission) നിര്‍ദേശിച്ചു

അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ ജമ്മുവില്‍ ആറ് സീറ്റുകളും കശ്മീരില്‍ ഒരു സീറ്റും ആണ് നിര്‍ദേശിച്ചിട്ടുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ് (NC) ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിട്ടുണ്ട്. നിര്‍ദേശിച്ചിട്ടുള്ള സീറ്റുകളുടെ വര്‍ദ്ധനവ് രാഷ്ട്രീയപരമായുള്ള അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്നും അവര്‍ അഭിപ്രായപെടുന്നു.

അതിര്‍ത്തി നിര്‍ണയ കമ്മീഷനിലെ അസോസിയേറ്റ് അംഗങ്ങള്‍ തിങ്കളാഴ്ച പങ്കുവെച്ച നിര്‍ദ്ദേശത്തില്‍ കശ്മീരിലെ സീറ്റുകളുടെ എണ്ണം 47 ആയും ജമ്മുവിലെ സീറ്റുകളുടെ എണ്ണം 43 ആയും വര്‍ദ്ധിപ്പിക്കണമെന്ന് പറയുന്നു. നിര്‍ദ്ദിഷ്ട്ട വര്‍ദ്ധനവ് 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതല്ലന്നും യോഗത്തിന് ശേഷം എന്‍.സി എം.പിയും കമ്മീഷന്‍ അസോസിയേറ്റ് അംഗവുമായ ഹസ്‌നൈന്‍ മസൂദി (Hasnain Masoodi) പറഞ്ഞു.

കമ്മീഷന്റെ നിര്‍ദേശത്തോടുള്ള വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ ഘടകങ്ങള്‍ എല്ലായ്‌പ്പോഴും കണക്കിലെടുത്തിരുന്നുവെന്ന് കമ്മീഷനുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2008ലെ അതിര്‍ത്തി നിര്‍ണയത്തില്‍ സമതലപ്രദേശത്തെ ജില്ലകളെ അപേക്ഷിച്ച് 20% ജനസംഖ്യ കുറവുള്ള മലയോര ജില്ലകളും ഉത്തരാഖണ്ഡിലുണ്ട്. അതിര്‍ത്തി നിര്‍ണയത്തെ സംബന്ധിച്ചിടത്തോളം, ജനസംഖ്യയില്‍ കുറവായ ഒരു പാര്‍ലമെന്റ് മണ്ഡലമുള്ള ലക്ഷദ്വീപിലെതു പോലെതന്നെ ഇവിടെയും എല്ലാ വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടെന്നും മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് (O.P Rawat) പറഞ്ഞു.

2002ലെ അതിര്‍ത്തി നിര്‍ണയ നിയമത്തിന്റെ (Delimitation Act) സെക്ഷന്‍ 9 (1) (എ) ജമ്മു-കശ്മീര്‍ പുനഃസംഘടന നിയമത്തിന്റെ 2019-ലെ സെക്ഷന്‍ 60 (2) (ബി), എന്നിവയില്‍ ‘മണ്ഡലങ്ങലള്‍ പ്രായോഗികമായും , ഭൂമിശാസ്ത്രപരമായും ഒതുക്കമുള്ളതായിരിക്കണം’ എന്നും ഭൗതിക സവിശേഷതകള്‍, കാര്യനിര്‍വാക യൂണിറ്റുകളുടെ നിലവിലുള്ള അതിരുകള്‍, ആശയവിനിമയ സൗകര്യങ്ങള്‍, പൊതുസൗകര്യങ്ങള്‍ എന്നിവയും പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് ഒരു ചെങ്കൊടി ഉയര്‍ത്താന്‍ കഴിയുന്ന ചില പ്രശ്‌നങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു, അത് അവര്‍ കണ്ടെത്തിയിരിക്കാം,’ റാവത്ത് കൂട്ടിച്ചേര്‍ത്തു. ‘സാധാരണയായി, ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണയം നടത്തുന്നത്’. എന്നിരുന്നാലും, ‘തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍’, അവ പരിഹരിക്കപ്പെടണം. മുന്‍കാലങ്ങളിലെ തെറ്റായ അതിര്‍ത്തി നിര്‍ണയങ്ങള്‍ ശരിയാക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ടാകാമെന്ന് മുന്‍ സി.ഇ.സിയും കഴിഞ്ഞ അതിര്‍ത്തി നിര്‍ണയ കമ്മീഷനിലെ അംഗവുമായ എന്‍. ഗോപാലസ്വാമി (N. Gopalaswami) പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button