Local NewsNews

ജീവിച്ചിരിക്കെ ശവഘോഷയാത്ര നടത്തിയ സഭ; മരണശേഷം പി.ടിയുടെ വീട്ടിലെത്തി ബിഷപ്പ്

ഇടുക്കി ബിഷപ്പ് മാര്‍ നെല്ലിക്കുന്നേലും സി.എസ്.ഐ ബിഷപ്പ് വി.എസ് ഫ്രാന്‍സിസുമാണ് ഇടുക്കിയിലെ വീട്ടിലെത്തിയത്‌

കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്റെ (P.T Thomas Death) മരണത്തില്‍ അനുശോചനം അറിയിച്ച് ഇടുക്കി ബിഷപ്പുമാര്‍ (Idukki Bishop). ഇടുക്കി ബിഷപ്പ് മാര്‍ നെല്ലിക്കുന്നേലും (Mar Nellikkunnel) സി.എസ്.ഐ (CSI) ബിഷപ്പ് വി.എസ് ഫ്രാന്‍സിസുമാണ് (V.S Fancis) ഇടുക്കിയിലെ വീട്ടിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചത്. പി ടി തോമസ് (P.T Thomas) ഇടുക്കിയുടെ അഭിമാനമാണെന്നാണ് മാര്‍ നെല്ലിക്കുന്നേല്‍ അനുശോചന പ്രസംഗത്തില്‍ പറഞ്ഞത്. അദ്ദേഹം പുതുതലമുറക്ക് മാതൃകയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ (Gadgil Committee Report) (Kasthurirangan Committee Report) കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ട പി.ടി തോമസിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ ശക്തമായ പ്രതിഷേധങ്ങളാണ് പണ്ട് നടത്തിയത്. ഇടുക്കി എം.പിയായിരിക്കെ പുരോഹിതര്‍ പങ്കെടുത്ത പ്രതീകാത്മക ശവഘോഷയാത്ര (Symbolic Funeral Procession) പി.ടിയെ ഏറെ വിഷമിപ്പിച്ചിരുന്നു. കത്തോലിക്ക സഭയുടെ ഈ എതിര്‍പ്പ് മൂലം കോണ്‍ഗ്രസ് പി.ടിയെ കൈവിടുകയും ചെയ്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിയായ അദ്ദേഹത്തിന് അവര്‍ സീറ്റ് കൊടുത്തില്ല. അതിന് ശേഷം അദ്ദേഹം സഭകളില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മരണാനന്തര ചടങ്ങുകള്‍ മതപരമാകരുതെന്ന് അദ്ദേഹം നവംബറില്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഒരു മതപുരോഹിതന്മാരുടെയും അന്ത്യശുശ്രൂഷയും യാത്രയയപ്പും സ്വീകരിക്കാതെയാണ് ഇന്നലെ രവിപുരത്തെ ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം എരിഞ്ഞടങ്ങിയത്.

വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പി.ടി തോമസിന്റെ അന്ത്യയാത്ര. മരണം ബന്ധുക്കളെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. രാഷ്ട്രീയത്തിലെ സംശുദ്ധതയും നിലപാടുകളിലെ ധീരതയുമാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. ആയിരങ്ങളാണ് അദ്ദേഹത്തെ യാത്രയാക്കാന്‍ പല ദിക്കുകളില്‍ നിന്നും ഓടിയെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button