National NewsNews

ജീവനുണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് റാലികള്‍ തുടരാനാകൂവെന്ന് പ്രധാനമന്ത്രിയോട് അലഹബാദ് ഹൈക്കോടതി ജഡ്ജി

രാഷ്ട്രീയ റാലികളും യോഗങ്ങളും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് രാഷ്ട്രീയ റാലികളും യോഗങ്ങളും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി (Allahabad High Court) ജഡ്ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് (Narendra Modi) ആവശ്യപ്പെട്ടു. ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയുടെ അവസാന ഭാഗത്തായാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് (Shekhar Kumar Yadav) ഇങ്ങനെ ആവശ്യപ്പെട്ടത്.

ഒമിക്രോണ്‍ കേസുകളുടെ വര്‍ദ്ധനവും മൂന്നാം തരംഗത്തിന്റെ സാധ്യതയും വിശകലനം ചെയ്യാനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും റാലികള്‍, മീറ്റിംഗുകള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവ നിര്‍ത്തിവയ്ക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. സാഹചര്യം നേരിടാനാവശ്യമുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാനും അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ജസ്റ്റിസ് യാദവ് തന്റെ ഉത്തരവില്‍ പറഞ്ഞു. യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് (UP Election 2022) അടുത്തിരിക്കുകയാണ്. പാര്‍ട്ടികള്‍ റാലികള്‍ യോഗങ്ങള്‍ എന്നിവ നടത്തുകയും ലക്ഷക്കണക്കിന് ജനക്കൂട്ടം പങ്കെടുക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുകയും ചെയ്യും. ഇത് കൃത്യമായി തടഞ്ഞില്ലെങ്കില്‍ ഫലം രണ്ടാമത്തെ തരംഗത്തേക്കാള്‍ ഭയാനകമായിരിക്കുമെന്നും സാധ്യമെങ്കില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കണമെന്നും ജീവനുണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് റാലികള്‍ തുടരാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ വലിയ ജനസംഖ്യയുള്ള ഈ രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ നടത്താന്‍ പ്രധാനമന്ത്രി നടത്തിയ പ്രയത്‌നം പ്രശംസനീയമാണെന്നും കോടതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button