National NewsNews

ലുധിയാന കോടതിയില്‍ സ്‌ഫോടനം; രണ്ടു മരണം

ശുചിമുറിയിലാണ് സ്‌ഫോടനം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍

പഞ്ചാബിലെ(Punjab) ലുധിയാന(Ludhiana) ജില്ലാ കോടതി കെട്ടിടത്തില്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം സംഭവിച്ചതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകന്‍ പറഞ്ഞു. കോടതി നടപടികള്‍ നടക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

ഫോറന്‍സിക് സംഘം സ്‌ഫോടന സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിക്കുമെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍(Gurpreet Singh Buller) പറഞ്ഞു. സ്ഫോടനത്തിന്റെ ഉറവിടം ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് പ്രദേശം സീല്‍വെക്കുകയും അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദേശവിരുദ്ധ ശക്തികളാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി(Charanjit Singh Channi) കുറ്റപ്പെടുത്തി. ”തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടുത്തെ സമാധാനം തകര്‍ക്കാനാണ് ചില ദേശവിരുദ്ധ, പഞ്ചാബ് വിരുദ്ധ ശക്തികളുടെ ശ്രമം. ആദ്യം, സുവര്‍ണ്ണക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനുള്ള ഒരു ശ്രമം നടന്നു, അതില്‍ അവര്‍ പരാജയപ്പെട്ടു. അപ്പോഴാണ് ഈ സ്‌ഫോടനം. ഞങ്ങള്‍ കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ല.” അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ താന്‍ ലുധിയാന സന്ദര്‍ശിക്കുമെന്നും ചാന്നി കൂട്ടിച്ചേര്‍ത്തു.

ലുധിയാന വെസ്റ്റ് എം.എല്‍.എ ഭരത് ഭൂഷണ്‍ അഷു(Bharat Bhushan Ashu) ജനങ്ങളോട് ശാന്തത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ”അക്രമണത്തിന്ന് ഒരു പാറ്റേണ്‍ ഉണ്ട് ആദ്യം ബലിദാന ശ്രമവും ഇപ്പോള്‍ സ്‌ഫോടനവും. പഞ്ചാബില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും നമ്മള്‍ അന്വേഷണം പൂര്‍ത്തിയാകുന്ന വരെ കാത്തിരിക്കണം’. അദ്ദേഹം പറഞ്ഞു ‘അതുപോലെ പോലീസിന്റെ സുരക്ഷാ വീഴ്ചയും പരിശോധിക്കണം, സ്ഫോടകവസ്തു സ്ഥാപിച്ചയാള്‍ എങ്ങനെയാണ് കോടതി കെട്ടിടത്തില്‍ പ്രവേശിച്ചത്?’ അദ്ദേഹം ചോദിച്ചു.

മുന്‍കരുതല്‍ നടപടിയായി ലുധിയാനയിലെ ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സും തൊട്ടടുത്തുള്ള ഡിസി ഓഫീസ് കോംപ്ലക്‌സിലെ (മിനി സെക്രട്ടറിയേറ്റ്) സര്‍ക്കാര്‍ ഓഫീസുകളും ഒഴിപ്പിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button