National NewsNews

കര്‍ണാടകയിലെ വിവാദ മതപരിവര്‍ത്തന നിയന്ത്രണ ബില്ലില്‍ ഇന്ന് ചര്‍ച്ച

ബില്‍ പാസാക്കിയാലും ഉടന്‍ നിയമമാക്കാനാകില്ല

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര (Araga Jnanendra) അവതരിപ്പിച്ച കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്ലില്‍ (Anti-ConversionBill) ഇന്ന് ചര്‍ച്ച നടക്കും. ബില്‍ ബുധനാഴ്ച ചര്‍ച്ചയ്‌ക്കെടുക്കുമെന്നായിരുന്നു സ്പീക്കര്‍ വിശ്വേശ്വര ഹെഗ്‌ഡെ കാഗേരി (Vishweshwar Hegde Kageri) അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മതപരിവര്‍ത്തന ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നും ബുധനാഴ്ച വടക്കന്‍ കര്‍ണാടകയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

നാളെ സഭാസമ്മേളനം സമാപിക്കാനിരിക്കെ ഇന്ന് തിടുക്കപ്പെട്ട് ചര്‍ച്ച അവസാനിപ്പിച്ച് ബില്‍ പാസാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 224 അംഗ നിയമസഭയില്‍ 119 പേരുടെ ഭൂരിപക്ഷമുള്ള ബി.ജെ.പി ഇന്ന് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയാലും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ (Legislative Council) തെരഞ്ഞെടുക്കപ്പെ കൗണ്‍സില്‍ അംഗങ്ങള്‍ ചുമതലയേറ്റ ശേഷം ഭൂരിപക്ഷം ഉറപ്പാക്കിയായിരിക്കും ബില്‍ കൗണ്‍സിലില്‍ അവതരിപ്പിക്കുക.

ഇതിനിടെ ബില്ലിനെതിരെ ബുധനാഴ്ച ബംഗളൂരുവില്‍ 40ലധികം മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധറാലി നടന്നു. ഇന്നലെ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സഭാനടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button