National NewsNews

നാഗാലാന്‍ഡില്‍ അക്ഷരം ആയുധമാക്കി പ്രതിഷേധങ്ങള്‍; അഫ്സ്പ റദ്ദാക്കാന്‍ ഒറ്റക്കെട്ടായി നാഗാ ജനത

ഡിസംബര്‍ നാലിന് നടന്ന വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി 14 മനുഷ്യജീവനാണ് നഷ്ടമായത്

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഡിസംബര്‍ 4ന് സുരക്ഷാസേനയുടെ വെടിയേറ്റ് ആറ് ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നു. കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് മടങ്ങിയ 6 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളില്‍ 8 പേരും കൊല്ലപ്പെട്ടു. 8 തൊഴിലാളികളുടെ സംഘത്തിന് നേരെ ഒരു പ്രകോപനവും കൂടാതെ സേന വെടിയുതിര്‍ക്കുകയായിരുന്നു. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും അത് ചെയ്യാത്തതിനാല്‍ വെടിയുതിര്‍ക്കുകയ്യായിരുന്നുവെന്നുമാണ് സേന പറയുന്നത്. എന്നാല്‍ രക്ഷപെട്ട രണ്ടുപേര്‍ പറയുന്നത് ഇത് കള്ളമാണെന്നും ഒരു പ്രകോപനവും കൂടാതെയാണ് വെടിയുതിര്‍ത്തത് എന്നുമാണ്.

വെടിവെപ്പിന് നേതൃത്വം നല്‍കിയ ’21st പാരാമിലിറ്ററി ഫോഴ്‌സ്’ (Para Military Force) നെതിരെ നാഗാലാന്‍ഡ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്. ആംഡ് ഫോഴ്സ്സ് സ്‌പെഷ്യല്‍ പവെഴ്സ് ആക്ട്( AFSPA) റദ്ദാക്കുക എന്ന ആവശ്യവുമായി ആയിരങ്ങളാണ് പ്രതിഷേധിക്കുന്നത്. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. കവിതകളായും, കഥകളായും, സംഗീതമായും നാഗാലാന്‍ഡുകാര്‍ അവരുടെ അമര്‍ഷവും ദുഃഖവും ഫേസ്ബുക്കിലും ട്വിറ്ററിലും യൂട്യുബിലും പ്രകടിപ്പിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button