Local NewsNews

മോന്‍സണ്‍ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച മുന്‍മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവ്

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച മുന്‍ മജിസ്‌ട്രേറ്റിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളിലൂടെ ഹൈക്കോടതിയെ വിമര്‍ശിച്ച മുന്‍ മജിസ്ട്രേറ്റ് എസ്. സുദീപിനെതിരെയാണ് നടപടി.

ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാനാണ് ഉത്തരവ്. സുദീപ് തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതില്‍ പരാതി ഇല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസുകളില്‍ ഇടപെടാന്‍ അനുവദിക്കില്ല. സ്വയം രക്തസാക്ഷിയാകാനാണ് സുദീപ് ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴി അന്വേഷണത്തെ തടസപെടുത്താന്‍ ശ്രമിച്ചാല്‍ കോടതി ഇടപെടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സുദീപ് നേരിട്ട് ഹാജരാകണമെന്ന സമന്‍സ് ഹൈക്കോടതി റദ്ദാക്കി. മോന്‍സന്‍ മാവുങ്കലിനെതിരായ മൂന്നു കേസുകളില്‍ കുറ്റപത്രം ആയെന്നു ഡിജിപി കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ തൃപ്തരാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസാരിച്ചതുപ്പോലെ നിലവാരം കുറഞ്ഞരീതിയില്‍ താന്‍ സംസാരിക്കില്ലെന്ന് എസ്. സുദീപ് ഈ നടപടിയോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button