National NewsNews

വളര്‍ത്തുനായയ്ക്ക് ഭാര്യയുടെ പേരിട്ടു; അയല്‍വാസി യുവതിയെ അഗ്‌നികിരയാക്കി

യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാലിതാനയില്‍ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇവര്‍ വളര്‍ത്തുനായയ്ക്ക് തന്റെ ഭാര്യയുടെ പേരിട്ടെന്ന് ആരോപിച്ചാണ് അയല്‍വാസിയും സംഘവും ആക്രമിച്ചത്. അഗ്‌നിക്കിരയായ നീതാബെന്‍ സര്‍വയ്യ(35)(Neetaben Sarvaiya) ഗുരുതരമായ പരിക്കുകളോടെ ഭാവ്‌നഗര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നീതാബെന്‍ തന്റെ വളര്‍ത്തുനായക്ക് ‘സോനു’ എന്നാണ് പേരിട്ടത്. ഇവരുടെ അയല്‍വാസിയായ സുരഭായ് ഭര്‍വാദിന്റെ(Surabhai Bharwad) ഭാര്യയുടെ വിളിപ്പേരാണ് ഇത്. തന്റെ ഭാര്യയെ അവഹേളിക്കാന്‍ മനപ്പൂര്‍വ്വമാണ് ഇവര്‍ ഈ പേരിട്ടതെന്ന് ആരോപിച്ചാണ് ഇയാള്‍ ഒരു സംഘം ആളുകളുമായി ഇവരുടെ വീടുകയറി അക്രമം നടത്തിയത്. ആക്രമികള്‍ ചീത്തവിളിച്ചപ്പോള്‍ അവഗണിച്ച് അടുക്കളയിലേക് പോയ സ്ത്രീയെ പിന്തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

നീതാബെനിന്റെ ഭര്‍ത്താവും രണ്ട് മക്കളും ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇളയ മകന്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അലാറം മുഴക്കി നീതാബെന്‍ തന്നെയാണ് ആളുകളെ വിളിച്ചുകൂട്ടിയത്. അപ്പോഴേക്കും ഇവരുടെ ഭര്‍ത്താവും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകശ്രമം, അതിക്രമിച്ചകടക്കല്‍, അപമാനിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button