National NewsNews

ഒമിക്രോണ്‍: യുദ്ധസജ്ജമാകാനും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ഒമിക്രോണിന് പുറമേ കോവിഡ്-19 വകഭേദമായ ഡെല്‍റ്റ വൈറസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുമുണ്ടെന്നും കേന്ദ്രം

ഡെല്‍റ്റ വൈറസിനേക്കാള്‍ (Delta Virus) മൂന്നിരട്ടി വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍ (Omicron) വൈറസെന്നും അതിനെ പ്രതിരോധിക്കാന്‍ യുദ്ധസജ്ജമാകേണ്ടതുണ്ടെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിപുലമായ പരിശോധന, രാത്രി കര്‍ഫ്യൂ (Night Curfew), ചടങ്ങുകളില്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കാനുള്ള നടപടികള്‍ എന്നിവ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. അത് ത്രെഷോള്‍ഡ് പരിധികള്‍ എന്ന് വിളിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളതായിരിക്കണം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഇപ്പോള്‍ തന്നെ സ്വീകരിക്കാമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ (Rajesh Bhushan) സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. ഒമിക്രോണിന് പുറമേ കോവിഡ്-19 വകഭേദമായ ഡെല്‍റ്റ വൈറസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുമുണ്ടെന്നും കേന്ദ്രം പറഞ്ഞു.

ജനിതക ഘടന മനസിലാക്കുന്നതിനായി അണുബാധിതരില്‍ നിന്നുള്ള സാമ്പിളുകള്‍ ഉടന്‍ തന്നെ ഐ.എന്‍.എസ്.എ.സി.ഒ.ജി ലാബുകളിലേക്ക് അയക്കാനും 100 ശതമാനം വാക്‌സിനേഷന്‍ ഉറപ്പാക്കാനും ആശുപത്രി കിടക്കകള്‍, ആംബുലന്‍സുകള്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും എമര്‍ജന്‍സി ഫണ്ട് ഉപയോഗിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 217 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാന 20 കേസുകള്‍, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് കണക്കുകള്‍. 77 രോഗികള്‍ സുഖം പ്രാപിക്കുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button