National NewsNews

ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടി; തെലുങ്കാനയില്‍ ആദ്യ സ്വവര്‍ഗവിവാഹം

വിവാഹം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍

ഹൈദരാബാദ് സ്വദേശികളായ പുരുഷ സ്വവര്‍ഗാനുരാഗികള്‍ (Gay) കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരായി (Gay Marriage). അഭയ് ഡാങ്കെ (Abhay Dange) (34), സുപ്രിയോ ചക്രവര്‍ത്തി (Supriyo Chakraborty) (31) എന്നിവരാണ് എട്ട് വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ വിവാഹിതരായത്. പഞ്ചാബി-ബംഗാളി ശൈലിയിലുള്ള വിവാഹവും തുടര്‍ന്നുള്ള ആഘോഷങ്ങളും തെലുങ്കാനയില്‍ നടന്നു.

എട്ട് വര്‍ഷം മുമ്പ് ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് (Dating App) ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പരിചയപെട്ട് ഒരുമാസത്തിനു ശേഷം സുപ്രിയോ തന്റെ അമ്മയ്ക്ക് അഭയ് ഡാങ്കേയെ പരിചയപെടുത്തി. ‘അമ്മക്ക് ആദ്യമിത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം യഥാര്‍ഥ്യത്തോട് പൊരുത്തപെടുകയും പൂര്‍ണ മനസോടെ അമ്മ ഞങ്ങളുടെ ബന്ധം അനുവദിക്കുകയും ചെയ്തു’ സുപ്രിയോ പറഞ്ഞു.

2018-ല്‍ സുപ്രീംകോടതി സ്വവര്‍ഗരതി (Homo Sexuality) കുറ്റകരമല്ലെന്ന് വിധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍, സ്വവര്‍ഗ ദമ്പതികള്‍ക്ക് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ഡിസംബര്‍ 18ന് നടന്ന ‘വിവാഹ നിശ്ചയ’ ചടങ്ങില്‍ സുപ്രിയോ ചക്രവര്‍ത്തിയും അഭയ് ഡാങ്കേയും മോതിരം കൈമാറിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ വെച്ചു നടന്ന ചടങ്ങുകളെല്ലാം പഞ്ചാബി, ബംഗാളി പാരമ്പര്യങ്ങള്‍ ഇടകലര്‍ന്നുള്ളതായിരുന്നു. വിവാഹത്തില്‍ മെഹന്ദി, ഹല്‍ദി ചടങ്ങും സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു.

‘തുടക്കം മുതലുള്ള ഓരോ തീരുമാനങ്ങളിലും മാതാപിതാക്കളെ ഉള്‍പെടുത്തിയതിനാല്‍ അവരും ഈ ബന്ധത്തില്‍ സന്തുഷ്ടരാണ്, ഞങ്ങളുടെ ബന്ധത്തെ അവര്‍ വളരെയധികം പിന്തുണച്ചു,’- സുപ്രിയോ ചക്രവര്‍ത്തി പറഞ്ഞു. ‘സ്വവര്‍ഗ്ഗാനുരാഗികളായി അംഗീകരിക്കപ്പെടാനുള്ള ഞങ്ങളുടെ യാത്ര അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. ഒരു വിമര്‍ശനാത്മക സമൂഹത്തിലേക്ക് നിങ്ങള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അവര്‍ നിങ്ങളെ അംഗീകരിക്കും. അതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്ന് മാത്രമല്ല, ഇനി വരാനിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുകയും ചെയ്യും,’- അദ്ദേഹം പറഞ്ഞു.

‘അഭയിനെ എന്റെ ജീവിതപങ്കാളി എന്ന് വിളിക്കാന്‍ കഴിയുന്നത് വളരെ മനോഹരമായി തോന്നുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത് ഒരു അനുഗ്രഹമാണ്. ഈ ദിവസത്തെ ഇത്ര മനോഹരമാക്കിയ എല്ലാവരോടും ഞങ്ങള്‍ നന്ദിയുള്ളവര്‍ ആയിരിക്കും’- സുപ്രിയോ കൂട്ടിച്ചേര്‍ത്തു.

വലിയ സ്വീകാര്യതയാണ് തെലുങ്കാനയില്‍ ഈ വിവാഹ വാര്‍ത്തയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡേറ്റിംഗ് ആപ്പുകളോടും, സ്വവര്‍ഗ അനുരാഗികളോടുമുള്ള സാമൂഹിക കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button