National NewsNews

‘ഗര്‍ഭപാത്രത്തില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കുന്നത്’; കുറിപ്പെഴുതിവച്ച് പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്തത് മൂന്ന് ദിവസം മുമ്പ് ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടി

തമിഴ്‌നാട്ടില്‍ ലൈംഗിക ചൂഷണത്തിന് (Sexual Assault) ഇരയായ ഒരു പെണ്‍കുട്ടി കൂടി ആത്മഹത്യ ചെയ്തു. ശനായാഴ്ച സമീപത്തുള്ള മാര്‍ക്കറ്റില്‍ പോയി തിരിച്ചെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പ് (Suicide Note) കണ്ടെടുത്തു. താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചും മാനസിക സംഘര്‍ഷത്തെക്കുറിച്ചുമാണ് കത്തില്‍ പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച 21 കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവ് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എട്ട് മാസത്തോളമായി ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്ചയായി താന്‍ കുട്ടിയെ ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചു. ഇയാള്‍ കുട്ടിയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

‘പെണ്‍കുട്ടികെള എങ്ങനെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രവും (Mother’s Womb) ശവകല്ലറയും (Grave) മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ സ്ഥലം’ ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ താന്‍ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷങ്ങളെ പറ്റിയും വിവരിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കിടയില്‍ നാല് പെണ്‍കുട്ടികളാണ് ലൈംഗിക പീഡനങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (M.K Stalin) അടുത്തിടെ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ‘ജീവന്‍ നഷ്ടപ്പെടുന്നത് എന്നെ അസ്വസ്ഥനാക്കുന്നു, ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’. കുറ്റവാളികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ജനങ്ങള്‍ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം ജനങ്ങളേട് അഭ്യര്‍ത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button