National NewsNews

അഭിഭാഷകനെ കൊല്ലാന്‍ കോടതിയില്‍ സ്ഫോടനം; അറസ്റ്റിലായ ശാസ്ത്രജ്ഞന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പോലീസ് കസ്റ്റഡിയില്‍ വച്ച് ഹാന്‍ഡ് വാഷ് കുടിക്കുകയായിരുന്നു

ഈ മാസം 9ന് രാജ്യതലസ്ഥാനത്തെ രോഹിണി കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ (Delhi Court Blast) അറസ്റ്റിലായ മുതിര്‍ന്ന പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) (D.R.D.O) ശാസ്ത്രജ്ഞന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ഭരത് ഭൂഷണ്‍ കടാരി(47)(Bharat Bhushan Kataria) പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ഹാന്‍ഡ് വാഷ് കുടിക്കുകയായിരുന്നു. അബോധവസ്ഥയിലായ കടാരിയയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

തനിക്കെതിരെ നിരന്തരം കേസുകള്‍ കൊടുത്ത അയല്‍വാസിയായ അഭിഭാഷകനെ കൊലപ്പെടുത്താനാണ് കടാരിയ കോടതി വളപ്പില്‍ ടിഫിന്‍ ബോക്സിനുള്ളില്‍ സ്ഥാപിച്ച ബോംബ് ഉപേക്ഷിച്ചത്. രണ്ടു ബാഗുകളുമായി മുറിയില്‍ കയറിയ കടാരിയ ബോംബ് സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് ബാഗ് ഉപേക്ഷിച്ച് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ ബോംബ് നിര്‍മ്മിച്ചതിലെ അപാകത മൂലം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒരു പോലീസുക്കാരന് പരുക്കേറ്റു. സി.സി.ടി.വി ദൃശ്യങ്ങളും കോടതി വളപ്പിലെ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണ് പ്രതിയെ പിടിക്കൂടിയത്.

അശോക് വിഹാറിന്‍ (Ashok Vihar) കടാരിയയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഭിഭാഷകന്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button