National NewsNews

റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയെന്ന് ശിവസേന മന്ത്രി; വിവാദമായപ്പോള്‍ മാപ്പ്

മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വനിതാ കമ്മിഷന്‍

മഹാരാഷ്ട്ര ജലവിതരണ, ശുചീകരണ വകുപ്പ് മന്ത്രിയും ശിവസേന നേതാവുമായ ഗുലാബ്‌റാവു പാട്ടീല്‍ (Gulabrao Patil) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം. തന്റെ മണ്ഡലമായ ജല്‍ഗാവ് റൂറലിലെ (Jalgaon Rural) റോഡുകള്‍ നടിയും ബിജെപി എംപിയുമായ ഹേമ മാലിനിയുടെ (Hema Malini) കവിളുകള്‍ പോലെയാണെന്ന പരാമര്‍ശമാണ് വിവാദമായത്. പ്രസ്താവന മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ വിവാദമാക്കിയതോടെ മന്ത്രി മാപ്പുപറഞ്ഞ് തന്റെ പ്രസ്താവന പിന്‍വലിച്ചു.

ബൊദ്‌വാദ് നഗര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ’30 വര്‍ഷക്കാലം എം.ല്‍.എ. ആയിരുന്നവര്‍ എന്റെ മണ്ഡലത്തിലെ റോഡുകള്‍ വന്ന് കാണണം, അവ ഹേമ മാലിനിയുടെ കവിളുകള്‍ പോലെയല്ലെങ്കില്‍ ഞാന്‍ രാജിവെക്കാം’ ഇതായിരുന്നു മന്ത്രി നടത്തിയ പ്രസ്താവന. ബിജെപി നേതാവും 1989 മുതല്‍ 2019 വരെ ജല്‍ഗാവ് ജില്ലയിലെ മുക്തനഗറില്‍ എം.എല്‍.എയുമായിരുന്ന ഏകാന്ത് ഖഡ്സെയെ (Ekanth Khadse) ലക്ഷ്യമിട്ടായിരുന്നു ഈ പരാമര്‍ശം.

വനിതാ കമ്മിഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടതോടെയാണ് മന്ത്രി മാപ്പ് പറഞ്ഞത്. പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രൂപാലി ചകാങ്കര്‍ (Rupali Chakankar) അറിയിച്ചത്. ഛത്രപതി ശിവാജിയുടെ (Chhatrapathi Sivaji) ആശയങ്ങള്‍ പിന്‍പറ്റുന്ന ശിവസേനക്കാരനാണ് താനെന്നും സ്ത്രീകളെ ബഹുമാനിക്കാനാണ് ബാല്‍ താക്കറെ (Bal Thackeray) തന്നെ പഠിപ്പിച്ചതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ഞാന്‍ മാപ്പു ചോദിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി യുടെ മഥുരയില്‍ നിന്നുള്ള എംപിയാണ് നടി ഹേമ മാലിനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button