Local News

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 14 മരണം

ആറ് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കൊവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, കൊല്ലം 171, പത്തനംതിട്ട 116, ആലപ്പുഴ 86, കോട്ടയം 177, ഇടുക്കി 61, എറണാകുളം 397, തൃശൂര്‍ 120, പാലക്കാട് 73, മലപ്പുറം 80, വയനാട് 46, കോഴിക്കോട് 259, കണ്ണൂര്‍ 161, കാസര്‍ഗോഡ് 44 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

39,826 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ നിരക്ക്‌ (WIPR) പത്തിന് മുകളിലാണ്. ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സംസ്ഥാനത്ത് ഇപ്പോള്‍ 1,39,438 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,200 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4238 പേര്‍ ആശുപത്രികളിലുമാണ്. 193 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവിലെ 28,724 കൊവിഡ് കേസുകളില്‍ 8.8 ശതമാനം ആളുകള്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 405 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,922 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 2081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച 3722 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 681, കൊല്ലം 346, പത്തനംതിട്ട 145, ആലപ്പുഴ 57, കോട്ടയം 422, ഇടുക്കി 147, എറണാകുളം 527, തൃശൂര്‍ 349, പാലക്കാട് 29, മലപ്പുറം 108, വയനാട് 87, കോഴിക്കോട് 531, കണ്ണൂര്‍ 202, കാസര്‍ഗോഡ് 91 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button