News

നാരദ ന്യൂസ് ഓഫീസ് ഉദ്ഘാടനം കെ.ജി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായ നാരദ ന്യൂസിന്റെ പുതിയ തുടക്കത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നതായി കെ.ജി ബാലകൃഷ്ണന്‍

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ നാരദ ന്യൂസിന്റെ ഓഫീസ് ഉദ്ഘാടനം കെ.ജി ഡെനിം ഗ്രൂപ്പ് സി.എം.ഡി കെ.ജി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഇടപ്പള്ളി മരോട്ടിച്ചോട്ടിലെ ഓഫീസും സ്റ്റുഡിയോയുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായ നാരദ ന്യൂസിന്റെ പുതിയ തുടക്കത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നതായി കെ.ജി ബാലകൃഷ്ണന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. നാരദയുടെ ചീഫ് എഡിറ്റര്‍ മാത്യു സാമുവലുമായി പത്ത് വര്‍ഷത്തിലേറെ പരിചയമുണ്ടെന്നും ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ നേര് മാത്രം പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കെ.ജി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രഘു മേനോനും ചടങ്ങില്‍ പങ്കെടുത്തു. അദ്ദേഹവും നാരദ ന്യൂസിന് ആശംസകള്‍ നേര്‍ന്നു.

അടുത്തവര്‍ഷം മുതല്‍ പുതിയ രൂപത്തില്‍ നാരദ ന്യൂസ് വീണ്ടും വായനക്കാരിലേക്കും കാഴ്ചക്കാരിലേക്കും എത്തിച്ചേരുമെന്ന് മാത്യു സാമുവല്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button