Local NewsNews

ഗുരുവായൂരപ്പന്റെ ‘ഥാര്‍’ ലേലത്തിന് പിടിച്ചത് അമല്‍ മുഹമ്മദ്; മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ്

ലേലത്തില്‍ പങ്കെടുത്തത് ഒരേയൊരാള്‍ മാത്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayoor Temple) കാണിക്കയായി ലഭിച്ച മഹിന്ദ്ര ‘ഥാര്‍’ (Mahindra Dhar) ലേലം വിളിച്ചെടുത്തത് എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി (Amal Muhammed Ali). 15,10,000 രൂപയ്ക്കാണ് അമല്‍ ലേലം പിടിച്ചത്. ബഹ്റൈനില്‍ ജോലി ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ലേലത്തില്‍ ഇദ്ദേഹം മാത്രമാണ് പങ്കെടുത്തത്.

അതേസമയം ലേലത്തില്‍ ലഭിച്ച തുക കുറഞ്ഞുപോയെന്നും, അതുകൊണ്ട് പുനരാലോചന വേണമെന്നുമാണ് ഇപ്പോള്‍ ദേവസ്വത്തിന്റെ നിലപാട്. ലേലം താത്കാലികമായി ഉറപ്പിച്ചെന്ന് അറിയിച്ചതിന്ന് ശേഷമാണ് ഈ മലക്കംമറിച്ചില്‍. 15 ലക്ഷം രൂപയാണ് ലേലത്തില്‍ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. പതിനായിരം രൂപ കൂട്ടി വിളിച്ച അമല്‍ ലേലം ഉറപ്പിക്കുകയും ചെയ്തു. അമല്‍ സ്ഥലത്തില്ലാത്തതിനാല്‍ സുഹൃത്ത് സുഭാഷ് പണിക്കാരാണ് (Subash Panicker) അദ്ദേഹത്തെ പ്രതിനിധീകരിച്ച് ലേലത്തില്‍ പങ്കെടുത്തത്. 21 ലക്ഷം രൂപ വരെ ലേലം വിളിക്കന്‍ തങ്ങള്‍ തയ്യാറായിരുന്നെന്നും എന്നാല്‍ ആരും മത്സരിക്കാന്‍ ഇല്ലാതിരുന്നതിനാല്‍ അതിന്റെ ആവശ്യം വന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലേലം ഉറപ്പിച്ചെന്ന് ആദ്യം അറിയിച്ച ദേവസ്വം ബോര്‍ഡ് ഇത് കേട്ടതിന് ശേഷം തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയായിരുന്നു. ഭരണസമിതി കൂടിയ ശേഷം മാത്രമേ ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുയെന്നും തുക കുറഞ്ഞു പോയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം എതിര്‍പ്പ് വരാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ കൂടിയാലോചിച്ച ശേഷമേ ഇതില്‍ ഒരു തീരുമാനം എടുക്കൂവെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് (Guruvayoor Devaswam Board) ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് (KB Mohandas) മാധ്യമങ്ങളോട് പറഞ്ഞു.

ലേലം റദ്ദാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെങ്കില്‍ നിയമപരമായി നേരിടുമെന്നും, ലേലം നടത്തിയിട്ട് ഇപ്പോള്‍ ഇത്തരത്തില്‍ തീരുമാനം മാറ്റുന്നത് ശരിയല്ലെന്നും സുഭാഷ് പണിക്കര്‍ പ്രതികരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button