National NewsNewsSports

പരാതിയുമായെത്തിയ ഗുസ്തി താരത്തെ ബിജെപി എംപി കരണത്തടിച്ച് ഓടിച്ചു; വീഡിയോ പുറത്ത്

ആക്രമണം പൊതുവേദിയില്‍ വച്ച്‌

ബിജെപി എംപി പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്റെ കരണത്തടിക്കുന്ന വീഡിയോ പുറത്ത്. യുപിയിലെ കൈസര്‍ഗഞ്ജ് എംപി ബ്രിജ്ഭുഷന്‍ ശരണ്‍ സിംഗ് (Brijbhushan Sharan Singh) ഗുസ്തി താരത്തെ രണ്ടുതവണ അടിക്കുന്നതാണ് എന്‍ഡി ടിവി (ND TV) പുറത്തുവിട്ട വീഡിയോയില്‍ ഉള്ളത്. റാഞ്ചിയിലെ ശഹീദ് ഗണപത് റായ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന അണ്ടര്‍ 15 (Under 15) നാഷണല്‍ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടയിലാണ് (National Wrestling Championship) സംഭവം അരങ്ങേറിയത്.

പ്രായപരിധി കഴിഞ്ഞതിന്റെ പേരില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍നിന്നും താരത്തെ മാറ്റിനിര്‍ത്തിയിരുന്നു. തന്നെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ എംപിയുടെ അടുത്ത് എത്തിയത്. തുടരെയുള്ള ഇയാളുടെ നിര്‍ബന്ധത്തില്‍ സഹികെട്ട എംപി ചാടിയെഴുന്നേറ്റ് ഇയാളുടെ കവിളില്‍ രണ്ടുതവണ ആഞ്ഞടിക്കുകയായിരുന്നു. അതോടെ വേദിവിട്ട താരത്തെ പിന്തുടര്‍ന്ന് വീണ്ടും ആക്രമിക്കാന്‍ പോകുന്ന എംപിയെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button