National NewsNews

‘തമിഴ് തായ് വാഴ്ത്ത്’ സംസ്ഥാനഗാനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍: എഴുന്നേറ്റ് നില്‍ക്കണമെന്നും നിര്‍ബന്ധം

ഗാനം വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്‌

‘തമിഴ് തായ് വാഴ്ത്ത്’ (Tamil Thai Vazhthu) ഗാനത്തെ സംസ്ഥാന ഗീതമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. എല്ലാ പൊതുചടങ്ങുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ഗീതം ആലപിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.

സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങളുടെ ആരംഭത്തിലാണ് സംസ്ഥാന ഗീതം ആലപിക്കേണ്ടത്. അംഗപരിമിതര്‍ ഒഴികെയുള്ള എല്ലാവരും ഈ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവിട്ടുണ്ട്. തമിഴ് തായ് വാഴ്ത്ത് ഒരു പ്രാര്‍ത്ഥനാ ഗീതം മാത്രമാണെന്ന് മറ്റൊരു കേസില്‍ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പൊതുചടങ്ങുകളില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഒന്നുമില്ലെന്നാണ് കോടതി വിലയിരുത്തിയത്. മദ്രാസ് ഐഐടിയിലെ (Madras IIT) ഈ വര്‍ഷത്തെ ബിരുദദാന ചടങ്ങില്‍ (Convocation) തമിഴ് തായ് വാഴ്ത്ത് ആലപിക്കാത്തതിനെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി ഇതേക്കുറിച്ച് ഐ.ഐ.ടി മേധാവിയോട് രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ 51A(a) പ്രകാരം ദേശീയ ഗാനത്തെയും (National Anthem) ദേശീയ പതാകയെയും (National Flag) ബഹുമാനിക്കേണ്ടത് എല്ലാ പൗരന്മാരുടെയും മൗലികധര്‍മ്മമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button