Local News

മോഫിയ പര്‍വീണ്‍ പ്രതിഷേധ സമരം, തീവ്രവാദ പരാമര്‍ശം പിന്‍വലിച്ച് പോലീസ്; തൃപ്തരല്ലെന്ന് കുറ്റാരോപിതര്‍

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ആലുവ സബ് ഇന്‍സ്പെക്ടര്‍ ആര്‍ വിനോദ്, ഗ്രേഡ് എസ്.ഐ ഐ രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന് (Mofia Parvin) നീതിക്ക് വേണ്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ (Remand Report) തീവ്രവാദ പരാമര്‍ശം പിന്‍വലിച്ച് പോലീസ്. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്‍ അമീന്‍ (Al-Ameen)(23), അനസ് പള്ളികുഴി (Anas Pallikkuzhi)(35), എം.എ.കെ.നജീബ് (MAK Najeeb)(43) എന്നിവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന പരാമര്‍ശമാണ് പോലീസ് പിന്‍വലിച്ചത്.

അതേസമയം സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടിയില്‍ തൃപ്തരല്ലെന്ന് കുറ്റാരോപിതര്‍ പ്രതികരിച്ചു. ഇത്തരത്തില്‍ സെന്‍സിറ്റീവ് ആയ ഒരു പരാമര്‍ശം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിന് പിന്നില്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടെന്നും, ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആലുവ എം.ല്‍.എ അന്‍വര്‍ സാദത്ത് (Anwar Sadath) മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍നടപടിയുടെ ഭാഗമായി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കുറ്റാരോപിതനായ കെ.സ്.യു ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ അറിയിച്ചു.

വലിയ പ്രതിഷേധങ്ങള്‍ക്കാണ് പോലീസിന്റെ ഈ നടപടി കാരണമായത്. ഇതേ തുടര്‍ന്ന് ആലുവ സബ് ഇന്‍സ്പെക്ടര്‍ ആര്‍ വിനോദ്, ഗ്രേഡ് എസ്.ഐ ഐ രാജേഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അര്‍ദ്ധരാത്രി വീട് വളഞ്ഞുകൊണ്ടായിരുന്നു ഇവരുടെ അറസ്റ്റ്. പിന്നീട് കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button