National NewsNews

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ജനാതിപത്യ മഹിളാ അസോസിയേഷന്‍

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്‌

പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്ത്. അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയാണ് തങ്ങളുടെ പ്രതിഷേധം പ്രസ്താവനയിലൂടെ അറിയിച്ചത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ പരാജിതരായ സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിലൂടെ നടപ്പിലാക്കുന്നത് എന്നാണ് ആരോപണം.

ഐ.സി.ഡി.എസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര നടപടികള്‍ക്ക് മതിയായ വിഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. പോഷകാഹാര നിലവാരം കുറവാണെങ്കില്‍ 21-ല്‍ വിവാഹിതരായത് കൊണ്ട് മാതൃ-ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപ്പെടുത്താന്‍ കഴിയില്ല. ലിംഗസമത്വം കൊണ്ടുവരാന്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി 18 ആക്കണമെന്നും, വോട്ടവകാശവും കരാറില്‍ ഏര്‍പ്പെടാനുള്ള പ്രായവും എല്ലാവര്ക്കും 18 ആണെന്നിരിക്കെ അത്തരത്തിലുള്ള നീക്കമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹപ്രായം ഉയര്‍ത്തുന്നത് വഴി സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെടും. ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പുകള്‍ കൂടാന്‍ സാധ്യത ഉണ്ട്. ലൈംഗികമായും അവര്‍ നിയന്ത്രിക്കപ്പെടും. ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങള്‍ പോലും ക്രിമിനല്‍വത്കരിച്ച് ആണ്‍കുട്ടി ശിക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുമെന്നുമാണ് ഇവരുടെ കണ്ടെത്തല്‍.

പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യത ലഭിച്ച ഈ നീക്കത്തിനെതിരെ ഇത്തരം വിചിത്രവാദങ്ങളുമായി ഒരു ഇടത് മഹിളാ സംഘടന തന്നെ രംഗത് വന്നത് ഏറെ കൗതുകകരമാണ്. സി.പി.ഐ.എം ഈ വിഷയത്തില്‍ ഇതുവരെയും തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കരാട്ട് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button