International NewsNews

പത്ത് ദിവസത്തേക്ക് ആരും ചിരിക്കരുത്, മദ്യപിക്കരുത്; വിചിത്ര വിലക്കുമായി ഉത്തരകൊറിയ

മുന്‍നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികം പ്രമാണിച്ചാണ് വിചിത്ര വിലക്കുകള്‍

മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ (Kim Jong-Il) പത്താം ചരമവാര്‍ഷികം പ്രമാണിച്ച് ഇന്ന് മുതല്‍ 10 ദിവസത്തേക്ക് ജനങ്ങള്‍ക്ക് വിവിധ വിലക്കുകള്‍. ദുഃഖാചരണത്തിന്റെ ഭാഗമായി വിചിത്രമായ വിലക്കുകളാണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ചിരിക്കുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനും മദ്യപിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്തിനും വിലക്കേര്‍പ്പെടുത്തി.

വാര്‍ഷിക ദിനത്തില്‍ പലചരക്ക് ഷോപ്പിംഗും നിരോധിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ആളുകള്‍ ഈ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയപ്പോള്‍, അവരെ ആദര്‍ശ കുറ്റവാളികളായി കണക്കാക്കിയാതായും ഈ സമയത്ത് ജന്മദിനങ്ങള്‍ ആഘോഷിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ പ്രത്യേക ഡ്യൂട്ടിയാണെന്നും, നിയമപാലകര്‍ ഉറങ്ങരുതെന്നും ആര്‍എഫ്എ (RFA) വൃത്തങ്ങള്‍ അറിയിച്ചു .

ഈ വര്‍ഷാരംഭത്തില്‍ സ്‌കിന്നി ജീന്‍സ്, സ്പോര്‍ട്സ് മുള്ളറ്റ് ഹെയര്‍സ്‌റ്റൈലുകള്‍, ചില ബോഡി പിയേഴ്സിംഗ് എന്നിവ ധരിക്കുന്നതിനും കിം ജോങ് ഉന്‍ (Kim Jong-Unn) നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുതലാളിത്ത സംസ്‌കാരം രാജ്യത്തേക്ക് ഒഴുകുന്നത് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് സര്‍ക്കാര്‍ നടത്തുന്ന പത്രം അടുത്തിടെ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button