International News

കോവിഡ് വ്യാപനം: ബ്രിട്ടനില്‍ ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ 10,000 കേസുകളാണ് കൂടിയത്

കോവിഡ് -19 (Covid 19) മഹാമാരി ആരംഭിച്ചതിന് ശേഷം യുകെയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊറോണ (Corona) വൈറസ് കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 78,610 കൊവിഡ്-19 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. വരുംദിവസങ്ങളില്‍ കേസുകളില്‍ വന്‍വര്‍ദ്ധനവുണ്ടാകുമെന്ന് ബ്രിട്ടന്റെ ഉന്നത ആരോഗ്യ മേധാവി പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ 10,000 കേസുകളാണ് കൂടിയത്. മൊത്തം 67 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് -19 സ്ഥിതീകരിച്ചിട്ടുണ്ട്.

ബ്രിട്ടനിലുടനീളം കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ തോതും വര്‍ദ്ധിച്ചതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ (Boris Johnson) വൈറസിന്റെ വ്യാപന ശേഷിയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി. രോഗത്തിന്റെ വ്യാപനം തടയുന്നതിനുള്ള നടപടിക്കെതിരെ 100-ലധികം പാര്‍ലമെന്റംഗങ്ങള്‍ വോട്ട് ചെയതതത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി.

ആദ്യത്തെ വകഭേദങ്ങളുടെ കേസുകളിലെ വ്യാപന നിരക്കുമായി താരതമ്യപ്പെടുത്തിയാല്‍ വരുംദിവസങ്ങളിലുണ്ടാകാനിടയുള്ള മാറ്റം വളരെ വലുതായിരിക്കുമെന്നും യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരിസ് പാര്‍ലമെന്റ് കമ്മിറ്റിയോട് പറഞ്ഞു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരിസ് കോവിഡ് -19ന്റെ വകഭേദമായ ഒമിക്രോണിനെ ‘ഏറ്റവും വലിയ ഭീഷണി’ എന്നാണ് വിശേഷിപ്പിച്ചത്. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും വൈറസിന്റെ പുതിയ വകഭേദത്തിന്റെ വളര്‍ച്ചാ നിരക്ക് ശ്രദ്ധേയമാണെന്നും ഹാരിസ് പറഞ്ഞു. ലണ്ടനില്‍ പതിനായിരത്തിലധികം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button