International NewsNews

നാസയുടെ ബഹിരാകാശ പേടകം ആദ്യമായി സൂര്യനെ തൊട്ടു

നാസ (NASA) വിക്ഷേപിച്ച ബഹിരാകാശ പേടകം ചരിത്രത്തിലാദ്യമായി സൂര്യനെ തൊട്ടു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് (The Parker Solar Probe) എന്ന പേടകമാണ് സൂര്യന്റെ ബാഹ്യാന്തരീക്ഷത്തിലൂടെ പറക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമായത്. ബഹിരാകാശ പേടകം സൂര്യന് മുകളിലെ അന്തരീക്ഷമായ ‘കൊറോണ’ (Corona)യിലൂടെ പറക്കുകയും അവിടെയുള്ള കാന്തികക്ഷേത്രങ്ങളുടെയും കണികകളുടെയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്തുവെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.

ഏപ്രില്‍ 28നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഈ നേട്ടം കൈവരിച്ചതെന്നും ഡാറ്റാ വിശകലനം സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് ശാസ്ത്രജ്ഞര്‍ വാര്‍ത്ത പുറത്തു വിട്ടതെന്നും അവര്‍ വ്യക്തമാക്കി. ഇത് സൗരശാസ്ത്രത്തിന്റെ വളരെ വലിയ നേട്ടമാണെന്ന് വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിന്റെ (Science Mission Directorate) അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ (Thomas Zurbuchen) പറഞ്ഞു.

സൂര്യനെക്കുറിച്ചും സൗരയൂഥത്തില്‍ (Solar System) അതിനുള്ള സ്വാധീനത്തെക്കുറിച്ചും പുതിയ വിവരങ്ങള്‍ കണ്ടെത്താന്‍ ഈ നേട്ടം സഹായിക്കും. പേടകമിപ്പോള്‍ സൗരോപരിതലത്തിന് സമീപം ഗവേഷണം നടത്തുകയാണെന്നും നാസ പറയുന്നു.

2018-ലാണ് പാര്‍ക്കര്‍ പ്രോബ് വിക്ഷേപിച്ചത്. താപ കേടുപാടുകള്‍ ഒഴിവാക്കുന്നതിന് വേഗത്തില്‍ അകത്ത് കയറാനും വേഗത്തില്‍ പുറത്തുപോകാനും വേണ്ടി പേടകം 5,00,000 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിക്കുന്നത്. സൗരവാതത്തിലെ സ്വിച്ച് ബാക്കുകള്‍ (Switch Back) എന്ന് അറിയപ്പെടുന്ന കാന്തിക സിഗ്-സാഗ് ഘടനകള്‍ (Magnetic Zig-zag Structure) സൂര്യനോട് വളരെ അടുത്താണെന്ന് പേടകം കണ്ടെത്തി. സ്വിച്ച്ബാക്കുകള്‍ സൗരപ്രതലത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button