National NewsNews

കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി ശിക്ഷിക്കപ്പെടണം: രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണി വരെ പിരിഞ്ഞു.

ലിഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയെ (Ajay Mishra) പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മന്ത്രി രാജിവയ്ക്കണമെന്നും ശിക്ഷിക്കപ്പെടണമെന്നുമാണ് രാഹുല്‍ ഇന്ന് പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണി വരെ പിരിഞ്ഞു.

‘ലിഖിംപുര്‍ ഖേരി സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങളെ അനുവദിക്കണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറയപ്പെടുന്നതിനാല്‍ മന്ത്രിയുടെ പങ്കും അന്വേഷിക്കണം.’- അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം മൂലം ഒമ്പത് മിനിറ്റ് മാത്രമാണ് രാജ്യസഭ സമ്മേളിച്ചത്. രാജ്യസഭയില്‍ നാളെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമുണ്ടാകുമെന്ന് അറിയിച്ച കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് (Jayaram Ramesh) പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.

രാജ്യസഭയില്‍ കോവിഡ് വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ന് നടക്കാനുള്ളത്. ലോക്‌സഭയില്‍ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ബില്ലും (National Anti-Doping Bill) വന്യജീവി സംരക്ഷണ ബില്ലും (Wild Life Protection Bill) അവതരിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button