National NewsNews

ലൈംഗിക ആരോപണം: ഗോവ മന്ത്രി മിലിന്ദ് നായിക്ക് രാജിവച്ചു

കോണ്‍ഗ്രസ് നേതൃത്വമാണ് തെളിവുകള്‍ സഹിതം മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്‌

പ്രതിപക്ഷമായ കോണ്‍ഗ്രസ് ലൈംഗിക ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം ഗോവയിലെ നഗരവികസന, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മിലിന്ദ് നായിക് രാജിവച്ചു. ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. രാത്രിയോടെ നായിക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന് രാജിക്കത്ത് നല്‍കി. സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം ഉറപ്പുവരുത്താനാണ് മന്ത്രി രാജിവച്ചതെന്നും കോണ്‍ഗ്രസ് നല്‍കുന്ന തെളിവ് എന്തുതന്നെയായാലും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാബിനറ്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നും പുതിയ പ്രവേശനം ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ എല്ലാ വകുപ്പുകളും തല്‍ക്കാലം താന്‍ കൈകാര്യം ചെയ്യുമെന്നും ഗിരീഷ് സാവന്ത് കൂട്ടിച്ചേര്‍ത്തു. കേസിനെ വ്യക്തിപരമായി നേരിടുമെന്ന് നായിക് തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

നായിക് ബിഹാര്‍ സ്വദേശിയായ ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും മന്ത്രിയെന്ന അധികാരം ദുരുപയോഗം ചെയ്തുവെന്നും ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സങ്കല്‍പ് അമോങ്കര്‍ നായിക്കിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ഇരയും എം.എല്‍.എയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. മിലിന്ദ് നായിക്കിനെതിരായ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കണമെന്ന് ചോദങ്കര്‍ ആവശ്യപ്പെട്ടു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button