National NewsNews

ലൈംഗികത്തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം

രാജ്യത്തെ ലൈംഗികത്തൊഴിലാളികള്‍ക്ക് വോട്ടര്‍ ഐഡി (Voter ID), ആധാര്‍ കാര്‍ഡ് (Adhar Card), റേഷന്‍ കാര്‍ഡ് (Ration Card) എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. എല്ലാ വ്യക്തികള്‍ക്കും അവരുടെ തൊഴില്‍ പരിഗണിക്കാതെ മൗലികാവകാശങ്ങള്‍ (Fundamental Right) ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു (Justice L Nageswara Rao) അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ലൈംഗികത്തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന ഉത്തരവ് നേരത്തേയുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി.

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ ഫയല്‍ ചെയ്യുണം. റേഷന്‍ കാര്‍ഡുകളും മറ്റ് തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധിതമാക്കാതെ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ലൈംഗിക തൊഴിലാളികള്‍ക്ക് ഡ്രൈ റേഷന്‍ (Dry Ration) വിതരണം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രേഖകള്‍ വിതരണം ചെയ്യുന്നതിന് ദേശീയ, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളുടെ സഹായം തേടാമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഇവരും സന്നദ്ധ സംഘടനകളും നല്‍കുന്ന വിവരങ്ങള്‍ക്ക് പരിശോധിച്ച് ലൈംഗിക തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാം. തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കാതെ ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (നാക്കോ) (NACO), തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ള ലൈംഗികത്തൊഴിലാളികള്‍ക്ക് ഡ്രൈ റേഷന്‍ നല്‍കാന്‍ സുപ്രീം കോടതി 2020 സെപ്തംബര്‍ 29ലെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുകയും അത് നടപ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഭക്ഷണത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മനുഷ്യാവകാശമാണ്. കോവിഡ്-19ന് (COVID 19) ശേഷം സ്ഥിതിഗതികളില്‍ ചില മാറ്റങ്ങളുണ്ടായെങ്കിലും രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭരണഘടനാ ബാധ്യതയണെന്നും കോടതി വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button