National NewsNews

മൂന്ന് വര്‍ഷത്തെ ഇന്ധന വില നികുതിയില്‍ നിന്ന് രാജ്യം സമ്പാദിച്ചത് എട്ട് ലക്ഷം കോടി രൂപ

നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്‌

പെട്രോള്‍, ഡീസല്‍ നികുതികളില്‍ നിന്ന് കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഏകദേശം 8 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitaraman). ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതില്‍ 3.71 ലക്ഷം കോടി രൂപ 2020-21ലാണ് സമാഹരിച്ചതെന്നും രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ധനമന്ത്രി അറിയിച്ചു.

2018 ഒക്ടോബര്‍ നാലിന് പെട്രോളിന്റെ എക്‌സൈസ് തീരുവ (Excise Duty) ലിറ്ററിന് 19.48 ആയിരുന്നത് 2021 നവംബര്‍ 4- ആയപ്പോള്‍ 27.90 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഡീസലിന്റെ തീരുവ 15.33ല്‍ നിന്ന് 21.80ഉം ആയി. പെട്രോളിന്റെ നികുതി 2019, ജൂലൈ 6ന് 17.98 രൂപയായി കുറഞ്ഞിരുന്നു. അതേ കാലയളവില്‍ ഡീസലിന്റെ തീരുവ 13.83 ആയാണ് കുറഞ്ഞത്.

നവംബര്‍ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി 27.90ഉം 21.80ഉം ആയി കുറയുന്നതിന് മുമ്പ് 2021 ഫെബ്രുവരി 2 വരെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ 32.98, 31.83 എന്നിങ്ങനെ ഉയര്‍ന്നിരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ധന നികുതിയില്‍ നിന്നും 2,10,282 കോടി രൂപയും 2019-20ല്‍ 2,19,750 കോടി രൂപയുമാണ് സമാഹരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ദീപാവലിയ്ക്ക് തൊട്ടുമുമ്പ് നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ അഞ്ച് രൂപയും പത്ത് രൂപയും കുറച്ചിരുന്നു. ഏതാനും സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (VAT) വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button