National NewsNews

കൂനൂര്‍ അപകടം: ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ വരുണ്‍ സിംഗും അന്തരിച്ചു

ഇതോടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരിച്ചു

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗും അന്തരിച്ചു. ഇതോടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രക്കാരും മരിച്ചു. ബംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു. 14 പേര്‍ സഞ്ചരിച്ച എംഐ17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്ക് സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്ന് വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടത്ത് സുലൂരിലെ സൈനിക താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജിലേക്കായിരുന്നു യാത്ര.

ഇന്ത്യന്‍ വ്യോമസേനയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button