News

‘കമ്മ്യൂണിസ്റ്റ്പാഠശാല, പിണറായി വക’യെന്ന് യൂത്ത് കോണ്‍ഗ്രസ് ബാനര്‍; പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി

കണ്ണൂര്‍ വി.സി നിയമനത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി

കണ്ണൂര്‍ സര്‍വ്വകലാശാല  (Kannur University) വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ (Dr. Gopinath Raveendran) പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് (Youth Congress) സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശുകയായിരന്നു. സമരക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.

‘കമ്മ്യൂണിസ്റ്റ് പാഠശാല, പിണറായി വക’ എന്ന ബാനര്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. കണ്ണൂര്‍ സര്‍വ്വകലാശാല വി.സിയുടെ പുനര്‍നിയമനത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി ഒപ്പുവയ്പ്പിക്കുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു. ഡോ. ഗോപിനാഥിനെ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് വീണ്ടും നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു (R Bindu) ഗവര്‍ണര്‍ ഒരേദിവസം അയച്ച രണ്ട് കത്തുകളും പുറത്തുവന്നു. ഈ വിഷയത്തില്‍ ഗവര്‍ണറുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഈ കത്തുകള്‍ പുറത്തുവന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

പുതിയ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി നിലനില്‍ക്കെ നിലവിലെ വി.സിയെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി സ്വന്തം ലെറ്റര്‍ ഹെഡ്ഡില്‍ കഴിഞ്ഞ മാസം 22ന് ശുപാര്‍ശ നല്‍കിയത്. ഈ കത്തുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button