News

തൊഴിലാളികള്‍ക്കൊപ്പമുള്ള മോദിയുടെ ഉച്ചഭക്ഷണവും ഫോട്ടോ ഷൂട്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ

വീണ്ടും ഫോട്ടോ ഷൂട്ട്: തൊഴിലാളികള്‍ക്കൊപ്പമുള്ള മോദിയുടെ ഉച്ചഭക്ഷണവും തട്ടിപ്പെന്ന് സോഷ്യല്‍ മീഡിയ

കാശി വിശ്വനാഥ് കൊറിഡോര്‍ (Kashi Viswanath Corridor) ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളും ന്യൂസ് ഏജന്‍സികളും പുറത്തുവിട്ട ഈ ചിത്രങ്ങളും വീഡിയോകളും പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച വരാണസിയില്‍ കൊറിഡോറിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കോവിഡ് 19ന്റെ പ്രതിസന്ധി കാലഘട്ടത്തിലും നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തിയിരുന്നു. ഉദ്ഘാടനത്തിന് ശേഷമാണ് പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും (Yogi Adityanath) തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുന്നത്. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ ഇതിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ.

മോദിക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന തൊഴിലാളികളുടെ പ്ലേറ്റുകള്‍ തിരിച്ചുവച്ചിരിക്കുന്നതാണ് ചിത്രങ്ങളിലെ അപാകത. അതേസമയം പ്രധാനമന്ത്രി കഴിക്കുന്ന പ്ലേറ്റ് ശരിയായി തന്നെയാണ് വച്ചിരിക്കുന്നതും. ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം തൊഴിലാളികളെ ഇരുത്തി പ്ലേറ്റുകള്‍ നിരത്തിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണം കഴിക്കാനായിരുന്നെങ്കില്‍ പ്ലേറ്റുകള്‍ ഇങ്ങനെയായിരിക്കില്ല ഇരിക്കുകയെന്നും തൊഴിലാളികള്‍ പ്ലേറ്റില്‍ തൊട്ടിട്ട് പോലുമില്ലെന്നും അവര്‍ പറയുന്നു. ഇരിക്കുന്നവരില്‍ ഒരു തൊഴിലാളി ഭക്ഷണം കഴിക്കുന്നതായി ഫോട്ടോയില്‍ കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന ഭക്ഷണത്തില്‍ തൊട്ടതായി പോലും തോന്നുമില്ല. ഇതാണ് സോഷ്യല്‍ മീഡിയ വിമര്‍ശനത്തിനായി ചൂണ്ടിക്കാട്ടുന്നത്.

നിരവധി പേരാണ് ഇത് കേവലം ഫോട്ടോയ്ക്ക് വേണ്ടി നടത്തിയ നാടകമാണെന്ന് പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫോട്ടോയെടുത്തവന് ഭാവനയ്ക്കുള്ള നോബല്‍ പ്രൈസ് നല്‍കണമെന്നാണ് ആന്‍ഡി കെനോവര്‍ ചൂണ്ടിക്കാട്ടുന്നു. ഫോട്ടോ ഷൂട്ടൊക്കെ (Photo Shoot) കൊള്ളാം, പക്ഷെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ മോദിജീയെന്നാണ് മറ്റുചിലരുടെ പരിഹാസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button