News

രാത്രി ഉറക്കമില്ലാതെ പ്രധാനമന്ത്രി: യോഗിക്കൊപ്പം വരാണസിയിലെ തെരുവില്‍

വരാണസിയിലെ തെരുവിലൂടെ ഇരുവരും നടക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്

ഇന്നലെ പകലത്തെ തിരക്കേറിയ പരിപാടികള്‍ക്ക് ശേഷം അര്‍ദ്ധരാത്രി വരാണസിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വീണ്ടുമെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം (Yogi Adithyanath) വരാണസിയിലെ തെരുവുകളിലും റയില്‍വേ സ്റ്റേഷനിലും നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ഇന്നലെ കാശി ധാം ഇടനാഴി (Kashi Dham Corridor) ഉദ്ഘാടനം ചെയ്ത ശേഷം ചേര്‍ന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം അര്‍ദ്ധരാത്രി വരെ നീണ്ടിരുന്നു. അതിന് ശേഷമാണ് മോദി യോഗിയെയും കൂട്ടി ക്ഷേത്രനഗരിയിലേക്കിറങ്ങിയത്. വരാണസിയിലെ തെരുവിലൂടെ ഇരുവരും നടക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. പകലത്തെ പരിപാടികള്‍ മോദി മാത്രമാണ് നിയന്ത്രിച്ചിരുന്നതെങ്കില്‍ രാത്രി യോഗിയെയും കൂടെക്കൂട്ടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button