News

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് അന്വേഷണ സംഘം

ആശിഷ് മിശ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കൊലപാതകശ്രമം, മനപ്പൂര്‍വ്വമുള്ള ആക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്നും പ്രേത്യേക അന്വേഷണ സമിതി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ (Lakhimpur Kheri) കേന്ദ്രമന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകന്‍ ആശിഷ് മിശ്ര (Ashish Mishra) കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്നും അശ്രദ്ധമൂലമുള്ള അപകടമല്ലെന്നും അന്വേഷണ സംഘം. മുഖ്യപ്രതി ആശിഷ് മിശ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റം പുനഃ;പരിശോധിക്കണമെന്നും, കൊലപാതകശ്രമം, മനപ്പൂര്‍വ്വമുള്ള ആക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്നും പ്രേത്യേക അന്വേഷണ സമിതി ജഡ്ജിക്ക് റിപ്പോര്‍ട്ട് നല്‍കി.

പോലീസ് രണ്ട് എഫ്ഐആറുകളാണ് കേസില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മരിച്ച കര്‍ഷകരുടെ കുടുംബത്തിന്റെ പരാതിയില്‍ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയാണ് ഇതില്‍ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട്. ലഖിംപുരിലെ ബിജെപി പ്രവര്‍ത്തകനായ സുമിത് ജയ്സ്വാളിന്റെ പരാതിയിലെടുത്ത രണ്ടാമത്തെ കേസ് അജ്ഞാതരായ കര്‍ഷകര്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ്. വീഡിയോകളില്‍, ജയ്സ്വാള്‍ കര്‍ഷകരെ ഇടിച്ച എസ്യുവികളിലൊന്നില്‍ നിന്ന് ഇറങ്ങി ഓടുന്ന ദൃശ്യങ്ങളുണ്ട്. പിന്നീടാണ് ആശിഷ് മിശ്ര കൂട്ടുപ്രതിയെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് .

ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് (Farmers Protest) പാഞ്ഞ് കയറിയ എസ്.യു.വി കാര്‍ ഇടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആശിഷ് മിശ്ര ഓടിച്ച എസ്.യു.വി നാല് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും ഇടിച്ച് വീഴ്ത്തിയതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

അജയ് മിശ്രയയെ പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നിട്ടും മോദി സര്‍ക്കാരില്‍ തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് പുതിയ റിപ്പോര്‍ട്ട് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ലഖിംപുര്‍ ഖേരിയിലെ കൊലപാതകങ്ങള്‍ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ശക്തിയായ കര്‍ഷകര്‍ക്കിടയില്‍ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button