News

തൃപ്പൂണിത്തുറയിലെ ഏറ്റവും മികച്ച ഹോട്ടല്‍ തേടി കെ. ബാബു എം.എല്‍.എ

നല്ല ഹോട്ടലിന് 25,000 രൂപ സമ്മാനം

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറ്റവും മികച്ച ഹോട്ടലുകള്‍ തേടിയിറങ്ങിയിരിക്കുകയാണ് കെ. ബാബു എം.എല്‍.എ. ഏറ്റവും മികച്ച ഹോട്ടല്‍ കണ്ടെത്തി അവാര്‍ഡ് നല്‍കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

‘നല്ല വിളമ്പലിന് എം.എല്‍.എ അവാര്‍ഡ്’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 25,0000 രൂപയാണ് സമ്മാനം. വിജയിയെ തീരുമാനിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. ഇഷ്ട്ടപെട്ട ഹോട്ടലിന്റെ പൂര്‍ണ്ണമായ പേരും സ്ഥലവും എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയാല്‍ മതി. ഭക്ഷണത്തിന്റെ ഗുണമേന്മ, രുചി, വൃത്തി, വില, ഉപഭോക്താക്കളോടുള്ള ഇടപെടല്‍, സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കല്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് കമന്റ് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിദഗ്ധരുടെ പരിശോധനയും പരിഗണിച്ചായിരിക്കും ഏറ്റവും മികച്ച ഹോട്ടലിനെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button