News

21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരിയായി ഇന്ത്യക്കാരി

ഛണ്ഡിഗഡില്‍ നിന്നുള്ള 21കാരി ഹര്‍ണാസ് സന്ധു വിശ്വസുന്ദരി

21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി (Miss Universe) കിരീടം ചൂടി. ഛണ്ഡിഗഡില്‍ നിന്നുള്ള മോഡല്‍ ഹര്‍ണാസ് സന്ധുവാണ് (HarnaazSandhu) ഇന്ന് നടന്ന എഴുപതാം വിശ്വസുന്ദരി മത്സരത്തില്‍ കിരീടം ജേതാവായത്. ഇസ്രായേലിലെ എയ്‌ലത്തില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ പരാഗ്വയുടെ നാദിയ ഫെരിര, ദക്ഷിണാഫ്രിക്കയുടെ ലാലെല എംസ്വേന്‍ എന്നിവരെ പിന്നിലാക്കിയായിരുന്നു 21കാരിയായ ഹര്‍ണാസിന്റെ കിരീടധാരണം.

2000ല്‍ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ലാറ ദത്ത (Lara Dutta)യാണ് ഏറ്റവുമൊടുവില്‍ വിശ്വസുന്ദരിപ്പട്ടം ചൂടിയ ഇന്ത്യക്കാരി. നിലവിലെ വിശ്വസുന്ദരി മെക്‌സിക്കോക്കാരി ആന്‍ഡ്രിയ മെസ ഹര്‍ണാസിനെ കിരീടം അണിയിച്ചു. ഇതിന് മുമ്പ് രണ്ട് ഇന്ത്യക്കാരികള്‍ മാത്രമാണ് വിശ്വസുന്ദരിമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1994ല്‍ സുഷ്മിത സെന്നും (Sushmita Sen) 2000ല്‍ ലാറ ദത്തയും.

ചെറുപ്പക്കാരികള്‍ നേരിടുന്ന സമ്മര്‍ദ്ദത്തൈ എങ്ങനെ അതിജീവിക്കാമെന്നാണ് ഉപദേശമെന്ന് ചോദിച്ചപ്പോള്‍ ഹര്‍ണാസ് ആത്മവിശ്വാസമാണ് ഇപ്പോഴത്തെ ചെറുപ്പക്കാരികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മറുപടി നല്‍കി. ‘നിങ്ങള്‍ വിശേഷപ്പെട്ട വ്യക്തിയാണെന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങളുടെ സൗന്ദര്യം വര്‍ധിക്കും. നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. ലോകമെമ്പാടും നടക്കുന്ന കൂടുതല്‍ പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ നേതാവ് നിങ്ങള്‍ തന്നെയായതിനാല്‍ അവനവന് വേണ്ടി സംസാരിക്കുക. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നതിനാലാണ് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.’- അവര്‍ വ്യക്തമാക്കി.

പതിനേഴാം വയസ്സിലാണ് ഹര്‍ണാസ് സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ മിസ് ദിവ, 2019ലെ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് പട്ടങ്ങള്‍ നേടിയ ഹര്‍ണാസ് 2019ലെ ഫെമിന മിസ് ഇന്ത്യയില്‍ 12 പേരില്‍ ഒരാളായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button