National News

Kodiyeri Balakrishnan|സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി (cpm state secretary)സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan)തിരിച്ചെത്തി. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവ്.സിപിഎം(CPM) സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എ. വിജയരാഘവനായിരുന്നു പകരം ചുമതല. കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

ബെംഗളുരു മയക്കുമരുന്ന് കേസിൽ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് പിൻമാറിയത്. ബിനീഷ് കോടിയേരിക്ക് കേസിൽ ജാമ്യം ലഭിച്ചതും ആരോഗ്യം വീണ്ടെടുത്തതുമാണ് മടങ്ങിവരവിന് അനുകലൂമായി.

മടങ്ങിവരവ് സ്വാഭാവിക നടപടിയെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button