Investigation

Madhuram : ജോജു ജോര്‍ജ് ചിത്രം ‘മധുരം’ ഡയറക്റ്റ് ഒടിടി റിലീസിന്

‘മധുരം’ എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസിന്.

Joju George film Madhuram direct ott release

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു ജോര്‍ജ് നായകനാകുന്ന ‘മധുരം’. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മധുരം’ എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജോജു ജോര്‍ജ് ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ‘മധുരം’ ഒരു പ്രണയകഥയായിരിക്കും പറയാൻ പോകുന്നത്. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധുരം എന്ന ജോജു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

‘മധുരം’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ.

ജോജു ജോര്‍ജ് ചിത്രത്തില്‍ അര്‍ജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്,  മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ‘മധുര’ത്തില്‍ വേറിട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button