ഇനി കാണാം അടുത്ത ഡിസംബറിൽ; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനം

മത്സരവിഭാഗത്തിൽ 14 സിനിമകളാണ് ഉള്ളത്. അതിൽ തന്നെ 2 മലയാള സിനിമകളടക്കം 4 എണ്ണം ഇന്ത്യൻ സിനിമകളാണ്. മൂന്നാം ലോകരാജ്യങ്ങൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ് മത്സര വിഭാഗം എന്ന പ്രത്യേകതയുണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക്.

ഇനി കാണാം അടുത്ത ഡിസംബറിൽ; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനം

22-ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് നാളെ തിരശീല വീഴും. ഇനി സുവർണ്ണ-രചത-ചകോര അവാർഡുകൾ ഏതു സിനിമക്കായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പ്. ഈ മാസം എട്ടിന് ഓഖി കൊടുങ്കാറ്റിൽ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര മേളക്ക് തുടക്കം കുറിച്ചത്. 8 ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ 65 രാജ്യങ്ങളിൽ നിന്നായി 190 ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. 14 വേദികളിലായിട്ടായിരുന്നു പ്രദർശനം. 456 പ്രദർശനങ്ങളാണ് ആകെ ഉള്ളത്. ഇതിന് പുറമേ മാധ്യമപ്രവർത്തകർക്കും സിനിമാപ്രവർത്തകർക്കും ജൂറിക്കുമായി ഏരിയൽ പ്ലസ്സിൽ പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു. 1500 ത്തിലധികം ഡലിഗേറ്റുകൾ മേളയിൽ പങ്കെടുത്തു. അന്താരാഷ്ട്ര മത്സര വിഭാ​ഗം ,ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാള സിനിമ ഇന്ന്, ലോകസിനിമ, ജൂറി സിനിമകൾ, സ്പെഷ്യൽ സ്ക്രീനിങ് തുടങ്ങി 19 കാറ്റഗറികളിലായിട്ടാണ് പ്രദർശനം ഉണ്ടായിരുന്നത്.


മത്സരവിഭാഗത്തിൽ 14 സിനിമകളാണ് ഉള്ളത്. അതിൽ തന്നെ 2 മലയാള സിനിമകളടക്കം 4 എണ്ണം ഇന്ത്യൻ സിനിമകളാണ്. മൂന്നാം ലോകരാജ്യങ്ങൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ് മത്സര വിഭാഗം എന്ന പ്രത്യേകതയുണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക്. 'ഏദൻ' 'രണ്ടുപേർ' എന്നിവയാണ് മലയാളത്തിൽ നിന്നുള്ള മത്സര സിനിമകൾ.


'ന്യൂഡ്' എന്ന സിനിമ മേളയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രദർശിപ്പിക്കാനായില്ല. നേരത്തെ തന്നെ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്ന ചിത്രം മേളയിൽ കാണിക്കാനായി സെൻസർബോഡിൽ നിന്നും രണ്ട് തവണ അനുമതിക്കായി കേരള ചലച്ചിത്ര അക്കാദമി ശ്രമിച്ച് കാത്തിരുന്നെങ്കിലും അത് ലഭിക്കാത്തതിനാൽ ന്യൂഡ് പൂർണമായും ഒഴിവാക്കുകയായിരുന്നു. ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് ഡലിഗേറ്റ് പാസ് ലഭിക്കാത്തത് വിവാദമായിരുന്നെങ്കിലും പിന്നീട് പാസ് ലഭിക്കുകയും മേളയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.


നാളെ വൈകുന്നേരം 6 മണിക്ക് നിശാഗന്ധിയിൽ വെച്ചായിരിക്കും ചലച്ചിത്രമേളയുടെ സമാപന ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. ഏറ്റവും മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം , മികച്ച സംവിധായകനുള്ള രചതചകോരം, പ്രേഷക സിനിമക്കുള്ള രചത ചകോരം, മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച മലയാളം സിനിമക്കുള്ള ഫിപ്രസി അവാർഡ്‌, മികച്ച ഏഷ്യൻ സിനിമക്കും മലയാളം സിനിമക്കുമുള്ള നെറ്റ്പാക് അവാർഡുകൾ എന്നിവയായിരിക്കും പ്രഖ്യാപിക്കുക.


സമാപന ദിവസമായ നാളെ 10 വേദികളിലായി 25 പ്രദർശനങ്ങളായിരിക്കും ഉണ്ടായിരിക്കുക. സംഘാടന മികവ്കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എങ്കിലും ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ സിനിമയുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചില ആരോപണങ്ങളും ഉയർന്നിരുന്നു

Story by
Read More >>