സിനിമകളുടെ സെൻസർഷിപ് അനാവശ്യം, അത് ഭരണകൂട ഭീകരതയാണ്; ഇന്ത്യയിലെപ്പോലെ മലേഷ്യയിലും ചലച്ചിത്രങ്ങൾക്ക് മേൽ കടന്നു കയറ്റമെന്ന് സംവിധായകൻ എഡ്മണ്ട് യിയോ

''സെക്സി ദുർഗ ഞാൻ കണ്ടതാണ് അത് പല പോർണോഗ്രഫിയോന്നുമല്ല അതിന്റെ സംവിധായകൻ എന്റെ സുഹൃത്തുമാണ്. ഈ ഇരട്ടത്താപ്പ് പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.ഇതൊരു നാണക്കേടാണ് ഒരു തവണ ഇങ്ങനെ ഒരാളുടെ സിനിമ തടഞ്ഞാൽ പിന്നെ അയാൾക്ക് സിനിമയെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും''

സിനിമകളുടെ സെൻസർഷിപ് അനാവശ്യം, അത് ഭരണകൂട ഭീകരതയാണ്; ഇന്ത്യയിലെപ്പോലെ മലേഷ്യയിലും ചലച്ചിത്രങ്ങൾക്ക് മേൽ കടന്നു കയറ്റമെന്ന് സംവിധായകൻ എഡ്മണ്ട് യിയോ

റോഹിം​ഗ്യൻ പലായനം മുഖ്യ പ്രമേയമാക്കിയ അഖേരാത് എന്ന ചിത്രമൊരുക്കിയ എഡ്മണ്ട് യിയോ എന്ന സംവിധായകൻ ചലച്ചിത്രങ്ങളുടെ സെൻസർഷിപ്പിലൂടെ ഭരണകൂടം കലയിൽ നടത്തുന്ന പ്രതിലോമ ഇടപെടലിനെപ്പറ്റി നാരദയോട് സംസാരിച്ചു. തിരുവനന്തപുരത്ത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പലായനങ്ങളെയും വംശഹത്യകളെയും പ്രമേയമാക്കിയ ചലച്ചിത്രങ്ങളുടെ പാക്കേജായ അപ്റൂട്ടഡിൽ സ്വന്തം ചിത്രവുമായി എത്തിയതാണ് യിയോ. ഇന്ത്യയിലെ സെൻസർഷിപ്പിനെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം മലേഷ്യയിൽ നിലനിൽക്കുന്ന അസംബന്ധ ജടിലമായ സെൻസർഷിപ്പ് രീതികളെക്കുറിച്ചും യിയോ സംസാരിച്ചു

ഇന്ത്യയിലെ സെൻസർഷിപ്പിനെ ഇരട്ടത്താപ്പെന്നാണ് എഡ്മണ്ട് യിയോ വിശേഷിപ്പിച്ചത്. ചില സിനിമകൾക്ക് പ്രദർശനം നിഷേധിക്കുന്നത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ്. ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന വിദേശ സിനിമകളിൽ സെക്‌സും നഗ്നതയും ഒക്കെ കാണിക്കുന്നുണ്ട് എന്നാൽ ഈ നാട്ടിലെ സിനിമകളിൽ അതൊന്നും പാടില്ല എന്ന നയമാണ് സർക്കാർ എടുക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. സെക്സി ദുർഗ ഞാൻ കണ്ടതാണ് അത് പല പോർണോഗ്രഫിയോന്നുമല്ല അതിന്റെ സംവിധായകൻ എന്റെ സുഹൃത്തുമാണ്. ഈ ഇരട്ടത്താപ്പ് പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.ഇതൊരു നാണക്കേടാണ് ഒരു തവണ ഇങ്ങനെ ഒരാളുടെ സിനിമ തടഞ്ഞാൽ പിന്നെ അയാൾക്ക് സിനിമയെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും.ഇത്തരം നിബന്ധനകൾ സിനിമയെടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. അതൊരു ഭയാനകമായ അവസ്ഥയാണ്. ഇറാൻ എന്ന രാജ്യത്തെ സിനിമകൾ പലപ്പോഴും എനിക്ക് പ്രചോദനമായിട്ടുണ്ട്.അവിടെയുള്ള സിനിമാക്കാർ സെന്സര്ഷിപ്പിനെ മറികടന്ന് നല്ല സിനിമകൾ ചെയ്യുന്നവരാണ്.സെൻസർഷിപ്പ് അപകടകരമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെയാക്കൽ തുടങ്ങി നമുക്ക് നിരവധി കാര്യങ്ങൾ സിനിമയിലൂടെ ചർച്ച ചെയ്യണമെന്നുണ്ട്.പക്ഷെ സെൻസർഷിപ്പ് കാരണം അതിന് സാധിക്കുന്നില്ല.നാം കാണികളെ വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്.എഫ്ബിയുടെയും മറ്റ് നവമാധ്യമങ്ങളുടെയും കാലത്ത് അവർ വളരെ സ്മാർട്ട് ആണ്.ഒരു സിനിമ കാണുന്നതുകൊണ്ട് ഇവിടെ ആരും ചീത്തയാവുകയില്ല

മലേഷ്യയിലെ സെൻസർഷിപ്പിനെ പറ്റി

ഞങ്ങളുടെ രാജ്യത്തും സെൻസർഷിപ്പ് നിലവിലുണ്ട്.ഞങ്ങൾക്ക് അഴിമതിക്കാരായ പോലീസ് കാരെ സിനിമയിൽ കാണിക്കാനാവില്ല.പൊലീസുകാരുമായി ബന്ധപ്പെട്ട സിനിമയാണെങ്കിൽ അതിന്റെ തിരക്കഥ പോലീസ് ഉദ്യോഗസ്ഥരെ കാണിക്കണം.ആക്ഷൻ സിനിമയാണെങ്കിൽ അതിൽ പോലീസ് കാർക്ക് വെടിയേൽക്കുന്ന രംഗം കാണിക്കരുത്.മറ്റ് രാജ്യങ്ങളിലും പൊലീസുകാരെ സിനിമയിൽ കാണിക്കാൻ പറ്റാത്ത സാഹചര്യമുണ്ട്.ഭരണകൂടം സിനിമയെ ഫിക്ഷനായി കാണുന്നില്ല. ഇപ്പോൾ സിനിമ നിർമ്മിച്ചാൽ അതിന്റ പ്രദർശനം അടുത്ത വർഷം ആദ്യമേ നടക്കൂ. സെൻസർഷിപ്പിലൂടെ കടന്നുപോകണം എന്നതാണ് കാരണം .മലേഷ്യയിൽ കർശനമായ സെൻസർഷിപ്പാണ് ഉള്ളത്.ചുംബനരംഗങ്ങൾ 1,2 സെക്കന്റിൽ അധികം പാടില്ല. രാഷ്ട്രീയം സ്പർശിക്കാനാവില്ല. സിനിമ നിർമാണത്തിൽ നിയന്ത്രങ്ങളുണ്ട്.പക്ഷെ സിനിമ അത്തരം നിയന്ത്രണങ്ങൾക്ക് പുറത്തായിരിക്കണം .അനായാസമായി ചെയ്യാൻ സാധിക്കണം. യിയോ പറയുന്നുRead More >>